മടന്തമണ്‍ റോഡിന് സമീപം തോടും റോഡുപുറമ്പോക്കും സ്വകാര്യവ്യക്തി കൈയ്യേറിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം – മടന്തമണ്‍ റോഡിന് സമീപം തോടും റോഡുപുറമ്പോക്കും കൈയ്യേറി കെട്ടിയെടുത്തതായി പരാതി. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മടന്തമണ്‍ വനത്തുംമുറി സ്വദേശി പുത്തന്‍പറമ്പില്‍ സജി ജോര്‍ജ് ഇതു സംബന്ധിച്ച് പരാതി നല്‍കി. പ്രധാന റോഡിന്റെയും കണ്ണമ്പള്ളിയില്‍ നിന്നുള്ള നീരൊഴുക്ക് തോടിന്റെയും വശങ്ങള്‍ വനത്തുംമുറി കാരം വീട്ടില്‍ നിര്‍മ്മല കൈയ്യേറിയെന്നാണ് പരാതി. വൈദ്യുതി തൂണ്‍ ഒഴിവാക്കി ബാക്കി വശങ്ങള്‍ കെട്ടിയെടുത്തിരിക്കുകയാണ്. തോട്ടില്‍ മഴക്കാലത്ത് കുത്തൊഴുക്ക് ഉണ്ടാകുമ്പോള്‍ വെള്ളം ഒഴുകിപോകാതെ കെട്ടി നിന്ന് റോഡിന്റെ വശം ഇടിയുവാന്‍ സാധ്യതയേറെയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത്, പഞ്ചായത്ത് വക വസ്ഥുക്കള്‍ കൈയ്യേറിയത് തിരിച്ചു പിടിച്ച് കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...