സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കേക്ക് നിര്‍മാണ പരിശീലനം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അവളിടം യുവതി ക്ലബ് കേക്ക് നിര്‍മാണ പരിശീലനം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കേക്ക് നിര്‍മാണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ യുവതി കോ-ഓര്‍ഡിനേറ്റര്‍ നീതു അജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി ബീന എന്നിവര്‍ പങ്കെടുത്തു.

ലേലം
കുളനട ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തേക്കുളള വിവിധ ഇനങ്ങളുടെ ലേലം ഈ മാസം 22 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളിലും http://tender.lsgkerala.gov.in/ എന്ന വെബ് സൈറ്റ് മുഖേനയും അറിയാം. ഫോണ്‍ : 0473 – 4260272.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി-നാടാര്‍ ) (കാറ്റഗറി നമ്പര്‍ – 064/2018) തസ്തികയുടെ 10.02.2021 തീയതിയില്‍ നിലവില്‍ വന്ന 65/2021/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 01.09.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്.ഐ.യു.സി-നാടാര്‍ വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 01.09.2021 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-ഒ.ബി.സി) (കാറ്റഗറി നമ്പര്‍ – 307/2016) തസ്തികയുടെ 13.02.2019 തീയതിയില്‍ നിലവില്‍ വന്ന 112/19/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 16.08.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ഒ.ബി.സി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 16.08.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

അപ്രന്റീസ്ഷിപ്പ് മേള
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലാ തല അപ്രന്റീസ്ഷിപ്പ് മേള ഈ മാസം മാര്‍ച്ച് 18ന് രാവിലെ 10ന് ഐടിഐ ചെന്നീര്‍ക്കരയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും അല്ലാത്തവരും ആയ ഐടിഐ പാസായ ട്രെയിനികളെ നിരവധി ഗവണ്‍മെന്റ്, പബ്ലിക് ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ മേളയിലൂടെ തെരഞ്ഞെടുത്ത് അപ്രന്റീസ് ട്രെയിനിംഗും സ്റ്റൈപന്റും നല്‍കും. താല്പര്യമുള്ള ട്രെയിനികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 18 ന് രാവിലെ 10 ന് ഐടിഐ ചെന്നീര്‍ക്കരയില്‍ എത്തിച്ചേരണം. ഫോണ്‍ : :0468 – 2268710.

എസ്‌സി കോര്‍പ്പസ് ഫണ്ട് വിനിയോഗം വിലയിരുത്തി
പത്തനംതിട്ട ജില്ലയിലെ പട്ടിക ജാതി കോര്‍പ്പസ് ഫണ്ട് വിനിയോഗം സംബന്ധിച്ച പുരോഗതി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ആര്‍.രഘു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോളജ് വിദ്യാര്‍ഥികള്‍ക്കായി ലേഖന രചനാ മത്സരം 23ന്
ലോകഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രത്യാശകള്‍ എന്ന വിഷയത്തില്‍ ലേഖന രചനാ മത്സരം മാര്‍ച്ച് 23 ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. താല്‍പര്യമുളള കോളജ് വിദ്യാര്‍ഥികള്‍ 0468 2222612, 9497583626 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 2000 രൂപയും രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 1500 രൂപയും മൂന്നാം സമ്മാനം നേടുന്നവര്‍ക്ക് 1000 രൂപയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.

നേര്‍വഴി പദ്ധതി : ജീവിതനൈപുണി പരിശീലന പരിപാടി
സാമൂഹ്യ നീതിവകുപ്പ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ യുവ കുറ്റാരോപിതര്‍ക്കായി ജീവിതനൈപുണ്യ പരിശീലനവും നിയമബോധവല്‍ക്കരണ ക്ലാസും മാര്‍ച്ച് 18 ന് രാവിലെ 10ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡജ്് എസ്. ജയകുമാര്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. 18 നും 30 ഇടയില്‍ പ്രായമുള്ള ജയിലില്‍ നിന്നും പുറത്തിറങ്ങിയവരേയും, കോടതി നല്ലനടപ്പില്‍ വിട്ടവരേയും, കോടതി /പോലീസ് ജാമ്യത്തില്‍ നില്‍ക്കുന്നവരേയും തുടര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ കൊണ്ടുപോകുന്നതിനും, ഇവരിലെ കുറ്റകൃത്യവാസന കുറയ്ക്കുന്നതിനും ഇവര്‍ക്ക് വ്യക്തിത്വവികസനവും, ലക്ഷ്യബോധവും സാദ്ധ്യമാക്കണം. ഇതിനായി ജീവിതനൈപുണ്യ പരിശീലനവും, നിയമബോധന ക്ലാസും നല്‍കി ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രവണത ലഘൂകരിക്കാനും, നിയമവിധേയമായതും ആരോഗ്യകരവുമായ ഒരു സാമൂഹ്യജീവിതം സാധ്യമാക്കി ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് നേര്‍വഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന സാമൂഹ്യ പ്രതിരോധ നിയമങ്ങളിലൊന്നായ പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്റ്റ് 1958 കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് നേര്‍വഴി.

പ്രൊബേഷന്‍ നിയമവും സംവിധാനവും : ബോധവത്കരണ പരിപാടി നടത്തി
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസും തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സംയുക്തമായി പ്രൊബേഷന്‍ നിയമവും സംവിധാനവും സംബന്ധിച്ച് താലൂക്ക്തല നിയമബോധവത്കരണ പരിപാടി കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തി. പ്രൊബേഷന്‍ സേവനങ്ങള്‍ ആധുനികവത്കരിച്ച് ശക്തിപ്പെടുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച നേര്‍വഴി പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. തിരുവല്ല സബ് ജഡ്ജ് ആന്റ് അസിസ്റ്റന്റ് സെഷന്‍സ് എച്ച്.രോഷ്നി ഉദ്ഘാടനം നിര്‍വഹിച്ചു. കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു അധ്യക്ഷത വഹിച്ചു. തിരുവല്ല ഡിവൈഎസ്പി റ്റി.രാജപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സുധീഷ് വെണ്‍പാല, പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ് കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പാരാ ലീഗല്‍ വോളന്റീഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, നിയമ വിദ്യാര്‍ഥികള്‍, എം.എസ്.ഡബ്ലു വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട്, വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം, നേര്‍വഴി പദ്ധതി, ആഫ്റ്റര്‍ കെയര്‍ സര്‍വീസസ് എന്നിവയെപ്പറ്റി ക്ലാസ് നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി മല്ലപ്പള്ളി കോ-ഓപ്പറേററ്റീവ് എംപ്ലോയീസ് സഹകരണ സംഘം

0
മല്ലപ്പള്ളി : അന്തര്‍ദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് എംപ്ലോയീസ് വിഭാഗത്തില്‍ അവാര്‍ഡ്...

ചൂരൽമല പുനരധിവാസം : ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് നടത്തുന്ന...

കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്....

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...