പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസ് ; രണ്ടാം പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയാണ് പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം റാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒന്നാം പ്രതി സജി സാം കീഴടങ്ങിയിരുന്നു. പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തറയില്‍ ഫിനാന്‍സിന്റെ നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തില്‍ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടര്‍ന്ന് പോലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനെയും നേരിട്ട് വിളിച്ച്‌ നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം 30 ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയില്‍ ബാങ്ക് ഉടമയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല.

പിന്നീട് പല തവണയായി പണം പിന്‍വലിക്കാന്‍ എത്തിയവര്‍ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതല്‍ പരാതികളെത്തിയത്. ഓമല്ലൂര്‍ അടൂര്‍ പത്തനംതിട്ട പത്താനാപുരം ശാഖകളില്‍ നിന്നായി ആഞ്ഞൂറോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. തട്ടിപ്പിന് പിന്നാലെ കഴി‍ഞ്ഞ 7 മാസമായി കേസിലെ രണ്ടാം പ്രതിയായ റാണി സജി ഒളിവിലായിരുന്നു. റാണിക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്ന് രാവിലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ജൂണ്‍ ആറിന് ഒന്നാം പ്രതിയായ സജി സാം പോലീസ് കീഴടങ്ങിയിരുന്നു.

ഇയാള്‍ ഇപ്പോഴും ജയിലിലാണ്. നിക്ഷേപ തട്ടിപ്പില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 370 പരാതികളാണ് തറയില്‍ ഫിനാന്‍സിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്ന സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. 2021 മാര്‍ച്ചിന് ശേഷം പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...