Tuesday, April 23, 2024 7:16 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വനിതകള്‍ക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ മേള
വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി എംപ്ലോയ്മെന്റ് എക്സേഞ്ച് രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കും. മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്ന വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്ത വനിതകള്‍ക്ക് പുതിയ യോഗ്യതകള്‍ കൂട്ടിച്ചേര്‍ക്കാനും മേളയിലൂടെ കഴിയും. ഫോണ്‍ : – 9495608900.

പ്രൊബേഷന്‍ അവബോധ പരിശീലന പരിപാടി
നേര്‍വഴി പദ്ധതിയുടെ ഭാഗമായി പ്രൊബേഷന്‍ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച് പ്രൊബേഷന്‍ നിയമം സംബന്ധിച്ച കോടതികളുടെ സുപ്രധാനമായ വിധിന്യായങ്ങളുടെ ചര്‍ച്ചയും പ്രൊബേഷന്‍ സേവനങ്ങള്‍ സംബന്ധിച്ചുള്ള വിവരണവും മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ചു മുതല്‍ പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിക്കും. ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ്.ജയകുമാര്‍ ജോണ്‍ അധ്യക്ഷതവഹിക്കും. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രധാന സാമൂഹ്യ പ്രതിരോധ നിയമമായ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് 1958 കാര്യക്ഷമമായും ആധുനികവത്കരിച്ചും ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി പദ്ധതി.

പാലിയേറ്റീവ് സംഗമം
ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രവും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ദ്വിതീയ പാലിയേറ്റീവ് സംഗമം പരിയാരം എസ്.എന്‍.ഡി.പി ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എം.എസ്. സിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.മായ മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ഗീതമ്മ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആതിര, ശ്രീവിദ്യ, ജിജി ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, ജെ.എച്ച്.ഐ സാബു ജോര്‍ജ്, വ്യപാരി വ്യവസായി സംഘടനയുടെ ഭാരവാഹി സനല്‍, മേരി ഫിലിപ്പ്, ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശാ വര്‍ക്കേഴ്സ് കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഗതാഗത നിയന്ത്രണം
പുല്ലുകുത്തി – നൂറോമാവ് റോഡില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുംകുന്നം ഭാഗത്തു നിന്നും മല്ലപ്പളളി ഭാഗത്തു നിന്നും വരുന്ന ബസുകളും ഭാരവാഹനങ്ങളും നൂറോമാവ് – ആരാമറ്റം ജംഗ്ഷന്‍ – കാവനാല്‍കടവ് വഴി സഞ്ചരിക്കണമെന്ന് കേരള ജലഅതോറിറ്റി അടൂര്‍ പ്രൊജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി റാലി നടത്തി

0
വായ്പ്പൂര്: എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ.ടി.എം തോമസ് ഐസക്കിന്‍റെ...

വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലിയില്ല ; അപകട സാധ്യത

0
റാന്നി: വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലി...

75 ലക്ഷം ആര് നേടി? ; സ്ത്രീ ശക്തി SS 412 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 412 ലോട്ടറിയുടെ...

10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

0
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന്...