സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠന ക്ലാസ് ഏപ്രില്‍ 18 മുതല്‍ മേയ് 15 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കും. ചിത്രരചന, ഫോട്ടോഗ്രാഫി, ഒറിഗാമി, സംഗീതം, പ്രസംഗം, ഡാന്‍സ് തുടങ്ങിയവയിലാണ് ക്ലാസുകള്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്ലാസുകള്‍. ഫീസ് 1500 രൂപ. പരിപാടിയുടെ സംഘാടക സമിതി യോഗം ഈ മാസം ഏഴിന് വൈകുന്നേരം നാലിന്
അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സമിതി അംഗം പ്രൊഫ.റ്റി.കെ.ജി നായര്‍, വൈസ് പ്രസിഡന്റ് പ്രൊഫ.മോഹനകുമാര്‍, എം.എസ് ജോണ്‍, ആര്‍.ഭാസ്‌കരന്‍ നായര്‍, സജി വിജയകുമാര്‍, ജി.പൊന്നമ്മ, കെ.ജയകൃഷ്ണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നിം, ഡിഎംഒ, എഡിസി ജനറല്‍, ഡിഡിഇ എന്നിവരുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

തടി ലേലം
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് എട്ടില്‍ റീ സര്‍വേ 356/11, 356/12 ല്‍പ്പെട്ട മാവ് ഏപ്രില്‍ 12ന് രാവിലെ പതിനൊന്നിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 224826 എന്ന നമ്പരില്‍ വിളിക്കുക.

അമിത വില ഈടാക്കിയാല്‍ നടപടി സ്വീകരിക്കും
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍/റെസ്റ്റോറന്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമിത വില ഈടാക്കുന്നത് കുറ്റകരമാണ്. അതിനാല്‍ എല്ലാ ഹോട്ടലുകള്‍/റെസ്റ്റോറന്റുകളിലും പൊതുജനം കാണത്തക്കവിധം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222612, 2320509.

തീയതി നീട്ടി
2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം പതിനഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ksb.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍. 0468 2961104.

പരിശീലനപരിപാടി സംഘടിപ്പിക്കുന്നു
കേരള സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏകരക്ഷകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം ലഭിക്കുക. അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in -ല്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക- 9188119431, 18004251803, 9188119403. കോഴ്‌സ് തൃപ്തികരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സും അനെര്‍ട്ടും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കും.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ ഒഴിവ്
തിരുവല്ല നഗരസഭയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ (1 എണ്ണം) ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ് നിര്‍ബന്ധം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. അപേക്ഷകര്‍ തിരുവല്ല നഗരസഭാ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പ്രായപരിധി: 18 – 40. അപേക്ഷ ഫോറം നഗരസഭയിലുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. ബയോഡേറ്റ, യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 – 2221807.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...