Friday, April 19, 2024 5:21 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ-III)യില്‍ ഏകദേശം 30 കി.മീ. റോഡുകളുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ലെവല്‍സ് എടുത്ത് ഡ്രോയിംഗ്സ്, ക്വാണ്ടിറ്റി കാല്‍കുലേഷന്‍സ് എന്നിവ ഈ ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രിന്റ് ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 28ന് ഉച്ചയ്ക്ക് മൂന്നു വരെ. ഫോണ്‍ : 9496713440.

Lok Sabha Elections 2024 - Kerala

ടെന്‍ഡര്‍
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സി.എച്ച്.സി. കാഞ്ഞീറ്റുകര, ബ്ലോക്ക് പി.എച്ച്.സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പകല്‍ വീടുകളില്‍ നിലവിലുള്ള 20 രോഗികള്‍ക്ക് (ഒരു സെന്ററില്‍) 2022 ജൂണ്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31വരെ ഭക്ഷണം നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോം തിരികെ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 രാവിലെ 11 വരെ. ടെണ്ടര്‍ ഫോറവും വിശദവിവരങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോഴഞ്ചേരി ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0468 2214108.

വിമുക്തഭടന്മാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2022 ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 30 വരെ അനുവദിച്ചിരുന്ന സമയം മെയ് 31 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന രജിസ്‌ട്രേഷന്‍
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ആനുകൂല്യം ലഭിക്കുന്നതിന് ഇലന്തൂര്‍ കൃഷി ഓഫീസ് പരിധിയിലുള്ള പി.എം കിസാന്‍ ഗുണഭോക്താക്കള്‍ സ്ഥലവിവരം എ.ഐ.എം.എസ് പോര്‍ട്ടലില്‍ ഈ മാസം 27ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഇലന്തൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിലേക്കായി 2022 -23ലെ കരമടച്ച രസീത്, ആധാര്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കണമെന്ന് ഇലന്തൂര്‍ കൃഷിഭവന്‍ ഓഫീസര്‍ അറിയിച്ചു.

അഭിമുഖം മെയ് 27ന്
സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ പരിപാടികളുടെ ഏകോപനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിനുളള അഭിമുഖം മെയ് 27ന് രാവിലെ 10ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 – 2222873.

ക്വട്ടേഷന്‍
പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്നിന് ഉച്ചക്ക് 12 വരെ. ഫോണ്‍ : 0468 2311343, 9447709944.

ഗ്രാമസഭ മെയ് 25ന്
2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്തിലെ 9,10,11,12,13,14,15,16,17 വാര്‍ഡുകളിലെ ഭിന്നശേഷി ഗ്രാമസഭ മെയ് 25 ന് രാവിലെ 10.30ന് ഇളപ്പുപാറ 66ാം നമ്പര്‍ അംഗന്‍വാടിയിലും 1,2,3,4,5,6,7,8,18,19 വാര്‍ഡുകളിലെ ഗ്രാമസഭ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (കാറ്റഗറി നമ്പര്‍ 548/2019) തസ്തികയുടെ 17/05/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 05/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന മെയ് 26,27,30, ജൂണ്‍ 1,2,3,4,6 എന്നീ തീയിതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഡിഗ്രി കരസ്ഥമാക്കിയിട്ടില്ല എന്നത് സംബന്ധിച്ച സത്യവാങ്മൂലം, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ മുതലായവ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ പാലിച്ചായിരിക്കണം വെരിഫിക്കേഷന് ഹാജരാകേണ്ടത്. ഫോണ്‍ : 0468 – 2222665.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2017-18 വര്‍ഷങ്ങളിലെ 2021 സെപ്റ്റംബര്‍ 16 വരെയുളള അസസ്മെന്റ് ക്ഷേമനിധി കുടിശികകള്‍ക്ക് 50 ശതമാനം പലിശ ഇളവ് നല്‍കി ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ മാസം മുതല്‍ ആറുമാസത്തേക്ക് നിലവില്‍ വന്നു. അര്‍ഹതയുളളവര്‍ കേരള കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ തിരുവല്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0469 – 2603074, 9947387605.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

0
ഡൽഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. 21 സംസ്ഥാനങ്ങളിലും...