Saturday, April 20, 2024 12:37 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസ്സില്‍ പരിശീലനം നേടിയവരുടെ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരഭകരുടെ ഉത്പനങ്ങള്‍ ആഭ്യന്തര വിപണിയുടെ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റപ്പ് 2022ന് ജൂണ്‍ 25ന തുടക്കമാവും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് കളമശ്ശേരി കീഡ് ക്യാമ്പസില്‍ മീറ്റപ്പ് ഉദ്ഘാടനം ചെയ്യും. ഉത്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, വിപണി സാധ്യതകള്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് മാനേജന്റ്, ഇകോംമേഴ്സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് മനസിലാക്കാനും മീറ്റപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഭക്ഷ്യ സംസ്‌കരണം, ടെക്സ്റ്റ്യല്‍സ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, വിവിധ തരം സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പെടുത്തികൊണ്ടുള്ള ഉത്പന്നങ്ങള്‍ മീറ്റപ്പില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.00 മുതല്‍ വൈകിട്ട് 3.30 വരെയാണ് സന്ദര്‍ശന സമയം. ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളും മീറ്റപ്പിന്റെ ആകര്‍ഷണമാണ്.

Lok Sabha Elections 2024 - Kerala

യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ അവസാന ഘട്ടത്തില്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയ ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യുകയും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 – 2222665.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് സ്ഥാപനങ്ങളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമായ കോഴ്സിന് യോഗ്യത പ്ലസ്ടു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 8036802304. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ്് ജംഗ്ഷന് സമീപം, ആലുവ.

കെട്ടിട നികുതിക്ക് ഓണ്‍ലൈന്‍ സംവിധാനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും മൊബൈല്‍ നമ്പറുകള്‍ താഴെ തന്നിരിക്കുന്ന നമ്പറുകളിലേക്ക് ഓഫീസ് സമയങ്ങളില്‍ വാര്‍ഡ്, മൊബൈല്‍ നമ്പര്‍, വീട് നമ്പര്‍ എന്നിവ വിളിച്ചോ വാട്സ്ആപ്പ് മുഖേനയോ ജൂണ്‍ 30നകം നല്‍കണം. വാര്‍ഡ് 1,2,3 (9744940379), വാര്‍ഡ് 4,6,7 (8129130945), വാര്‍ഡ് 8,9,10,14 (9447930213), വാര്‍ഡ് 5,11,12,13 (9745265821)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസായതും ഏതെങ്കിലും ട്രേഡിലുളള ഐടിഐ കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സി ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തും. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. പ്രായപരിധി 40 വയസ്. ഫോണ്‍ : 9447301306.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2021-22 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്-ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ് പകര്‍പ്പ്, 2022ജൂണ്‍-30 വരെയുള്ള അംഗത്വ വിഹിതം അടവാക്കിയ രസീതിയുടെ പകര്‍പ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 2022 ആഗസ്റ്റ്-31 നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍.പി ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് മദ്രസാദ്ധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 – 2966577

പട്ടിക വര്‍ഗ /ജാതി കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആണ്‍കുട്ടികള്‍ക്കുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് കോഴ്സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിക്കുന്നു. ആകെയുള്ള സീറ്റില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി / മറ്റ് പൊതു വിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ജൂലൈ 30. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍ : 0473 – 5251153.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവല്ല ടൗൺ ഗുരുദേവ ക്ഷേത്രത്തില്‍ പ്രാർത്ഥനായജ്‌ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖയുടെ തിരുമൂലപുരം...

കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണ് ; പ്രതിപക്ഷ നേതാവ്

0
കൊ​ച്ചി: കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍...

അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി:അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന്റെ രണ്ടാം...

അടൂർ കരുവാറ്റ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം...