Saturday, May 4, 2024 2:16 pm

പരിസ്ഥിതി ലോല മേഖല ; സി.പി.എം സമരം ജനവഞ്ചന മറയ്ക്കാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ മലയോര പ്രദേശങ്ങളില്‍ സി.പി.എം നടത്തുന്ന ജാഥകള്‍ ഇടതു സര്‍ക്കാരിന്റെ കര്‍ഷക വഞ്ചന മറച്ചുപിടിക്കാനാണെന്ന് ആന്‍റോ ആന്‍റണി എം.പി. പറഞ്ഞു. സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖല ആക്കിക്കൊണ്ട് 2019 നവംബര്‍ 13 ന് സര്‍ക്കാരിന്‍റെ മന്ത്രിസഭായോഗം എടുത്ത തീരുമാനം പിന്‍വലിക്കുകയാണ് ഇടതു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അതിന് ജാഥ നടത്തേണ്ടത് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്കാണെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു.

അന്നത്തെ വനം വകുപ്പ് മന്ത്രി കെ. രാജു കേരള നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മനുഷ്യവാസമുള്ള വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു കിലോമീറ്റര്‍ ദൂരം സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനപ്രകാരം പരിസ്ഥിതി ലോല പ്രദേശമയി വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. സുപ്രീം കോടതിയില്‍നിന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിധി ഈ തീരുമാനത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് എന്നുള്ളതിനാല്‍ ഇതില്‍ നിന്നും സി.പി.എമ്മിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് എം.പി. പറഞ്ഞു.

സംരക്ഷിത വനം മാത്രം പരിസ്ഥിതി ലോലം എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തീരുമാനത്തെതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അട്ടിമറിച്ച് 2018 ല്‍ ഇടതു മന്നണി പുറത്തിറക്കിയ ഉത്തവ്മൂലം 1197 സ്ക്വയര്‍ കിലോമീറ്റര്‍ വനഭൂമി പരിസ്ഥിതി ലോലം അല്ലെന്ന് ആകുകയും പകരം കര്‍ഷകരുടെ കൃഷി ഭൂമി പരിസ്ഥിതി ലോലമാകുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍നിന്നും മറയ്ക്കുവാന്‍ സി.പി.എം നടത്തുന്ന സമരജാഥ സംസ്ഥാനത്തെ ഭരണകൂടത്തെ ബോധവല്‍ക്കരിക്കുവാനാണ് വിനിയോഗിക്കേണ്ടതെന്ന് എം.പി. പറഞ്ഞു. പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റ്റി.കെ സാജു, സജി കൊട്ടയ്ക്കാട്, സതീഷ് കെ. പണിക്കര്‍, സുനില്‍ എസ്. ലാല്‍, ലിജു ജോര്‍ജ്, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് റ്റി.കെ ജയിംസ്, മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് മാമ്പാറ, എസ്. ശ്രീകുമാര്‍, ബഷീര്‍ വെള്ളത്തറ, അജയന്‍പിള്ള ആനിക്കനാട്ട്, രതീഷ് കെ. നായര്‍, ഷാജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ തലങ്ങളില്‍ തുടര്‍ സമരങ്ങള്‍ നടത്തുവാനും ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തില്‍ കഥകളി ആരംഭിച്ചു

0
കോഴഞ്ചേരി : മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ചു്‌ അയിരൂര്‍ രാമേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍...

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം ; അഞ്ച് പേർ ചികിത്സ തേടി

0
മണ്ണാർക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ...

അടൂര്‍ ജനറല്‍ ആശുപത്രിക്ക്‌ സമീപത്തെ ഉണങ്ങിയ മരക്കൊമ്പ്‌ അപകടഭീഷണി ഉയര്‍ത്തുന്നു

0
അടൂര്‍ : ജനറല്‍ ആശുപത്രിക്ക്‌ സമീപമുള്ള സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലെ വലിയ...

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പി.ജി കോഴ്‌സുകൾക്ക് അനുമതി

0
തിരുവനന്തപുരം :പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ വിഷയങ്ങളിൽ പി...