സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വായ്പക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ അടൂര്‍ താലൂക്കിലെ ഗുണഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളായ സ്വയം തൊഴില്‍ വായ്പ, വാഹന വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, സുവര്‍ണശ്രീ വായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0473 – 4293677.

ഐഎച്ച്ആര്‍ഡി അപേക്ഷാ തീയതി നീട്ടി
ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎല്‍ഐഎസ്, ഡിസിഎഫ്എ, പിജിഡിഎഇ, എഡിബിഎംഇ, ഡിഎല്‍എസ്എം, പിജിഡിഇഡി, സിസിഎന്‍എ തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാനുളള തീയതി ജൂലൈ 30 വരെ നീട്ടി. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.

അധ്യാപക ഒഴിവ്
റാന്നി ഇടമുറി ഗവ.എച്ച്.എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി, സീനിയര്‍ മലയാളം അധ്യാപക തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രണ്ടിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9446 382 834, 9745 162 834.

അക്രഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സിയര്‍ നിയമനം
പട്ടികജാതിവികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ്എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ നിന്നുഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യത – സിവില്‍എഞ്ചിനീയറിംഗ് – ബിടെക് /ഡിപ്ലോമ /ഐടിഐ. പ്രായപരിധി 21-35 (നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) പ്രതിമാസ ഓണറേറിയം 18,000 രൂപ. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി ഒരുവര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 23ന് അഞ്ചു വരെ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 20ന്
എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 20ന് രാവിലെ 10.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയുടെ (എസ്.ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 554/2019) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 8960-14260 രൂപ ശമ്പള നിരക്കില്‍ ബൈന്റര്‍-ഗ്രേഡ് രണ്ട് (ഒന്നാം എന്‍.സി.എ-എസ്.സി) (കാറ്റഗറി നമ്പര്‍ – 113/2016) തസ്തികയുടെ 22.03.2021 തീയതിയില്‍ നിലവില്‍ വന്ന 103/2021/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക നിലവിലുണ്ടായിരുന്ന ഒരേയൊരു എന്‍.സി.എ ഊഴം 16.06.2021 തീയതിയില്‍ നികത്തിയതിനാലും, മാതൃറാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും 16.06.2021 തീയതി പ്രാബല്യത്തില്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

സംരംഭകത്വ വര്‍ക്ക്ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്ക്ഷോപ്പ് ആഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി), കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം. 2,950 രൂപയാണ് ഫീസ്. കെഐഇഡി വെബ്സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 27ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 – 2532890, 2550322, 9605 542 061.

സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസ്ന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 12 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റിലൂടെ ജൂലൈ 22ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 – 2532890, 2550322, 9605 542 061.

കരട് ബൈല
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈലയില്‍ ആക്ഷേപമോ അഭിപ്രായങ്ങളോ ഉളളവര്‍ ജൂലൈ 30ന് മുന്‍പായി രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം
ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 21ന് 10.30ന് അഭിമുഖം നടക്കും. ബി.ഇ /ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയും ആണ് യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്മെന്റ് / എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി 35 വയസ്. വേതനം 20000 രൂപ+ ഇന്‍സെന്റീവ്. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 – 2452210, 2953150.

ടെക്‌നോളജി ക്ലിനിക്ക് ഉദ്ഘാടനം നടന്നു
സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ നടന്ന ടെക്‌നോളജി ക്ലിനിക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം ചങ്ങനാശ്ശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ നിര്‍വഹിച്ചു. വാഴപ്പളളി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബിനു മൂലയില്‍ അധ്യക്ഷത വഹിച്ചു.റേഡിയോ മീഡിയ വില്ലേജ് സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്, സി.എഫ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ശ്യാം, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി ലൗലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...