Saturday, June 1, 2024 11:59 pm

ഗവി ഭൂമി വിദേശ കമ്പനിയെ ഏൽപ്പിക്കാനുള്ള കെഎഫ്ഡിസി നീക്കം തടയണം : എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗവി ഭൂമി വിദേശ കമ്പനിയെ ഏൽപ്പിക്കാനുള്ള കെഎഫ്ഡിസി നീക്കം തടയണം കെയു ജനീഷ് കുമാർ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോന്നി നിയോജക മണ്ഡലത്തിൽ സീതത്തോട് പഞ്ചായത്തിൽ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവി മേഖലയിൽ വിദേശ കമ്പനിയുമായി ചേർന്ന് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കുവാൻ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ നീക്കം തടയണമെന്നു അഡ്വക്കേറ്റ് ജനീഷ് കുമാർ എം എൽ എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

1975 ൽ ശ്രീലങ്കൻ തമിഴ് വംശജരെ പുനരധിവസിപ്പിക്കുവാനായി ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങൾ തമ്മിൽ ധാരണയായി സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആരംഭിച്ചത്. ഗവിയിലെ ശ്രീലങ്കൻ വംശജർക്കും ആദിവാസി സമൂഹത്തിനും ഉപജീവനമാർഗ്ഗം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വനവും വനേതര ഉൽപ്പന്നങ്ങളും
ഉത്പാദിപ്പിച്ചു വിപണനം നടത്തുക എന്നതായിരുന്നു ലക്ഷ്യം.എന്നാൽ ഇപ്പോൾ നിലവിലെ മാനേജിങ് ഡയറക്ടർ തൊഴിലാളികളെയും ആദിവാസികളെയും ഇവിടെ നിന്നും ഒഴിപ്പിക്കുവാൻ വിദേശ എണ്ണ കമ്പനിയുമായി ചേർന്ന് കരാർ ഉണ്ടാക്കുവാനുള്ള ശ്രമം നടത്തുന്നതായും സർക്കാരിന്റെ അറിവോടുകൂടി അല്ല ഈ പ്രവർത്തികൾ എന്നും മനസിലാക്കുന്നതായി എം എൽ എ പറഞ്ഞു.

കേരളത്തിലെ തന്നെ വളർന്നു വരുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയാണ് ഗവിയും അനുബന്ധ പ്രദേശങ്ങളും.ഗവി മേഖലയിലെ ജനങ്ങളുടെ സ്വാഭാവിക ജീവിതതിനെയും സംസ്കാരത്തിനെയും തകർക്കുന്ന പദ്ധതികൾ കെ എഫ് ഡി സി ഭാഗത്തുനിന്നും ഉണ്ടാകുന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും ഗവിയിൽ ഉത്പാദിപ്പിക്കുന്ന പ്രധാന വിളകളായ ഏലം, കാപ്പി, കുരുമുളക് എന്നിവയുടെ നേഴ്സറി ഗവിയിൽ തന്നെ സ്ഥാപിക്കാം എന്നിരിക്കെ സ്വകാര്യ കമ്പനികൾക്ക് പുറം കരാർ നൽകി കൊണ്ടാണ് ഇപ്പോൾ പ്രവർത്തികൾ നടക്കുന്നത്.ആയതിനാൽ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഗവിയിലും സംസ്ഥാനത്ത് ഉടനീളം എടുത്തിരിക്കുന്ന നയപരമായ തീരുമാനങ്ങൾ സർക്കാർ പുന: പരിശോധിക്കണമെന്നും ഗവൺമെന്റിന്റെ അനുവാദമില്ലാതെ ഗവിയിൽ കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കാനുള്ള പരിശ്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എം എൽ എ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ കൂടി ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം ; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

0
കോഴിക്കാട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ....

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു ; 18 കാരന് ദാരുണാന്ത്യം

0
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാൽപ്പാറയ്ക്കടുത്ത് പുതുക്കാട്...

‘ടൈം ടു ട്രാവൽ’ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ് ; 1,177 രൂപ മുതൽ...

0
വരുന്ന സെപ്തംബർ മാസത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് പ്ലാനുണ്ടോ..? എങ്കിലിതാ എയർ ഇന്ത്യ...

ചെറുതോണിയിൽ ആരാധനാലയത്തിൽ പോയ രണ്ട് ആൺകുട്ടികളെ കാണാതായി ; തൊടുപുഴയിൽ കണ്ടെത്തി

0
ഇടുക്കി: ചെറുതോണിയിൽ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ്...