Thursday, May 2, 2024 2:36 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ട തൊഴില്‍രഹിതരായ 45 വയസിന് താഴെയുളള തെരഞ്ഞെടുത്ത 25 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി ഓഗസ്റ്റ് ഒന്‍പത് മുതല്‍ 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് രണ്ടിന് മുന്‍പ് www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 – 2532890, 2550322, 9605542061.

പന്നി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ പന്നി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ പരിശീലന കോഴ്സിലേക്ക് 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ന്
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ജൂലൈ 30ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

യോഗടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗവിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.

വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ്റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -33. ഫോണ്‍ : 0471 – 2325101, 8281 114 464 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍, പത്തനംതിട്ട: 9961 090 979.

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഇ.പി.എഫ് / ഇ.എസ്.ഐ പദ്ധതികളില്‍ അംഗമല്ലാത്ത 16നും 59നും ഇടയില്‍ പ്രായമുളള തൊഴിലാളികളില്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ജൂലൈ 31നു മുമ്പായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങളിലോ കോമണ്‍ സര്‍വീസ് സെന്ററുകളിലോ രജിസ്ട്രേഷന്‍ ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2 223 169.

മത്സ്യവിത്തുല്‍പാദന യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ കരിമീന്‍, വരാല്‍ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് പദ്ധതികളിലേക്ക് താത്പര്യമുള്ള മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജൂലൈ 30ന് മുന്‍പ് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപ യൂണിറ്റ് കോസ്റ്റില്‍ 40 ശതമാനം സബ്സിഡിയും ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 927 720, 2223 134, 2967 720, 9605 663 222, 9446 771 720. [email protected], [email protected], [email protected]

എന്റമോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സോണല്‍ എന്റെമോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, മലമ്പനി, മന്ത് തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണം ഊര്‍ജ്ജിത ഉറവിട നശീകരണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. ഫീല്‍ഡ് തലത്തില്‍ നിന്നും വ്യത്യസ്തയിനം കൊതുകുകളെ ശേഖരിച്ച ്തരം തിരിച്ച് പഠനം നടത്തുന്നതിലൂടെ രോഗകാരികളായ കൊതുകുകളെ തരം തിരിച്ച് അറിയാന്‍ കഴിയും. എന്റമോളജി വിഭാഗത്തില്‍ ഒരു സോണല്‍ എന്റമോളജിസ്റ്റും രണ്ട് ഇന്‍സെക്ട് കളക്ടേഴ്സും ഉണ്ട്. പത്തനംതിട്ട ജില്ലയ്ക്ക് പുറമേ ഇടുക്കി, കോട്ടയം, കൊല്ലം, ജില്ലകളിലും പഠനം നടത്തും.

സ്നേഹിത കോളിംഗ് ബെല്‍ അംഗങ്ങളുടെ സ്നേഹ സംഗമവും കലാവിരുന്നും
കുടുംബശ്രീ ജില്ലാമിഷന്റെയും പുളിക്കീഴ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സി.ഡി.എസുകളുടെയും ആഭിമുഖ്യത്തില്‍ 113 സ്നേഹിത കോളിംഗ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കളുടെ സംഗമം ‘ഹാര്‍ദ്ദം2022’ ഇന്ന് (ജൂലൈ27) 10.30ന് തിരുവല്ല ഡി.റ്റി.പി.സി. സത്രം കോംപ്ലക്സില്‍ അഡ്വ. മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ബാബു തിരുവല്ലയാണ് മുഖ്യാതിഥി. സംഗമത്തോടൊപ്പം ബോധവല്‍ക്കരണ ക്ലാസ്സ്, മെഡിക്കല്‍ ക്യാമ്പ്, പ്രമുഖ കോമഡിതാരങ്ങള്‍ അണിനിരക്കുന്ന കോമഡിഷോ, സ്നേഹ സമ്മാനവിതരണം, അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടത്തും.

തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം ജൂലൈ 29 മുതല്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂലൈ 29ന് 10 മുതല്‍ ആഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലു വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 27ന് നാലിന് മുമ്പായി 9447 801 351, 8078 572 094 എന്ന നമ്പരില്‍ ബന്ധപ്പെടണം.

ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം: ജൂലൈ 27ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം ജൂലൈ 27ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടക്കും.

സ്മാര്‍ട്ട് ഡയറി ഫാമിംഗ്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സ്മാര്‍ട്ട് ഡയറി ഫാമിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2022-23 വര്‍ഷത്തെ മുന്‍നിര പ്രദര്‍ശനത്തിന്റെ ഭാഗമായി കുറഞ്ഞത് 15 കറവ പശുക്കള്‍ ഉള്ള, തിരഞ്ഞെടുത്ത ഡയറി ഫാമുകളില്‍ പ്രദര്‍ശനം നടത്തും. താല്‍പ്പര്യമുള്ള ഡയറി ഫാം ഉടമകള്‍ ജൂലൈ 29ന് നടക്കുന്ന സ്മാര്‍ട്ട് ഡയറി ഫാമിംഗിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് 8078 572 094 എന്ന നമ്പറില്‍ ബന്ധപ്പെടണം.

വനിത യോഗ പരിശീലകര്‍ക്ക് അപേക്ഷിക്കാം
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കോഴഞ്ചേരി കീഴുകരയിലെ ഗവ.മഹിളാ മന്ദിരത്തില്‍ യോഗ പരിശീലനത്തിന് പരിചയസമ്പന്നരായ അംഗീകൃത യോഗ പരിശീലകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ള വനിത പരിശീലകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് ഒന്നിന് 11ന് ഗവ. മഹിളാമന്ദിരത്തില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0468 – 2 310 057, 9947 297 363

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...