ഐടിഐ പ്രവേശനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനായി ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ് സൈറ്റിലുളള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള പ്രോസ്പെക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), അപേക്ഷ സമര്‍പ്പിക്കേണ്ട ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത എട്ടാം ക്ളാസ് പാസാണ്. ഫോണ്‍ : ഐ.ടി.ഐ ചെന്നീര്‍ക്കര (0468 – 2 258 710), ഐ.ടി.ഐ റാന്നി (0473 – 5 221 085), ഐ.ടി.ഐ മെഴുവേലി (0468 – 2 259 952).
അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക്കല്‍ വയറിംഗ് (10 മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), മൊബൈല്‍ ഫോണ്‍ ടെക്‌നോളജി (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (മൂന്ന്് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, നെറ്റ് വര്‍ക്കിംഗ് ആന്‍ഡ് ലാപ്‌ടോപ്പ് സര്‍വീസിംഗ് (ആറ് മാസം), എംഎസ് ഓഫീസ്, ഡിറ്റിപി ആന്‍ഡ് ടാലി (മൂന്നു മാസം) തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ : 7025 403 130.
കെട്ടിടനികുതി ഓണ്‍ലൈന്‍
പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും പ്രവര്‍ത്തന സമയങ്ങളില്‍ വാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വിളിച്ചുപറയുകയോ വാട്‌സ്ആപ്പ് മുഖേനയോ അറിയിക്കണമെന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്ന്, രണ്ട്, എട്ട്, 11, 18, 19 (8547 302 692), മൂന്ന്, നാല്, ആറ്, ഏഴ്, 13, 16, 17 ( 9496 211 168), അഞ്ച്, ഒന്‍പത്,10,12,14,15 (9495 437 968).
ബേക്കറി നിര്‍മ്മാണം: സംരംഭകത്വ വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ഭാഗമായി അഞ്ച് ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ എറണാകുളം കളമശ്ശേരിയിലുള്ള (കെഐഇഡി) ക്യാമ്പസില്‍ പരിശീലനം നല്‍കും. കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 1,800 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ (കെഐഇഡി)ന്റെ വെബ്സൈറ്റ് www.kied.infoല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 – 2 532 890, 2550 322, 9605 542 061
പി.ജി. ഡിപ്ലോമ 2022-23 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2022 ല്‍ 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക.
പ്രിന്റ് ജേര്‍ണലിസം, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രാഡ്കാസ്റ്റ് ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്. ടെലിവിഷന്‍ ജേര്‍ണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിംഗ്, ഡോക്യുമെന്ററി പ്രൊഡക്ഷന്‍, മീഡിയ കണ്‍വര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.
പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ് മേഖലയിലെ നൂതനപ്രവണതകളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് കോഴ്‌സ്. ഒപ്പം, ജേര്‍ണലിസം, ക്രീയേറ്റീവ് റൈറ്റിംഗ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ആഡ് ഫിലിം മേക്കിംഗ് എന്നിവയിലും സവിശേഷപരിശീലനം നല്‍കുന്നു.
ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി- പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ 2022 ഓഗസ്റ്റ് 10 ന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275 ഇ-മെയില്‍: [email protected].
പിഐബി മാധ്യമ ശില്‍പശാല പത്തനംതിട്ടയില്‍
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല ഇന്ന് (ആഗസ്റ്റ് 4) ഹോട്ടല്‍ ഹേഡേ ഇന്‍ല്‍ നടക്കും. രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ ആശംസയര്‍പ്പിക്കും. വിവിധ വിഷയങ്ങളില്‍ ന്യൂ ഇന്ത്യ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റര്‍ ബി. ശ്രീജന്‍, മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ് എസ്. ഡി. വേണുകുമാര്‍, തിരുവനന്തപുരം സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
കൃഷിക്കാവശ്യമായ ജൈവിക മാര്‍ഗോപാധികള്‍ ലഭിക്കും
ജൈവീക രീതിയില്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന കീടനാശിനികളായ നന്മ, ശ്രേയ, ജൈവ് പ്ലസ്, കുമിള്‍നാശിനികളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, മണ്ണിര വാഷ് എന്നിവയും തെങ്ങ് കൃഷിക്ക് ആവശ്യമായ കല്പവര്‍ദ്ധിനി വളകൂട്ട്, വാഴ കൃഷിക്ക് ആവശ്യമായ ബനാന മാജിക് തുടങ്ങിയവയും കെവികെയില്‍ തയാറായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഐ സി എ ആര്‍ -കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ 0469 – 2661821( എക്സ്റ്റന്‍ഷന്‍ 214), 8078572094 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം അതത് വാര്‍ഡ് മെമ്പര്‍മാര്‍ വഴി വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ തിരികെ മെമ്പര്‍മാരെ ഏല്‍പ്പിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. അപേക്ഷാ ഫോറങ്ങള്‍ തിരികെ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് എട്ട്.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളില്‍ /സ്ഥാപനങ്ങളില്‍ നിന്നോ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19 ന് ഉച്ചക്ക് ഒന്നു വരെ. ഫോണ്‍ : 0473-421644, 9188959677.
തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഢനത്തിനെതിരേ നിയമ അവബോധവുമായി കുടുംബശ്രീ
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം (തടയലും നിരോധനവും പരിഹാരവും) (പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് ആക്ട് 2013) പോഷ് ആക്ട് 2013 സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജരായ പി.കെ ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനൂപ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സരിത തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യപ്രവര്‍ത്തക അഡ്വ.കെ അജിത തൊഴിലിടങ്ങളിലെ ലൈംഗിക പീഢനം എന്നാല്‍ എന്താണ്, നിയമത്തിന്റെ പിന്നിലെ ചരിത്രം, നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങള്‍ ഏതെല്ലാമാണ്, ഇന്റേണല്‍ കംപ്ലേയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന തലങ്ങള്‍, രൂപീകരണ രീതി, കമ്മിറ്റി അംഗങ്ങള്‍ ആരെല്ലാം, കമ്മിറ്റിയുടെ പ്രവര്‍ത്തന രീതി, നിയമം വഴി പരാതിക്കാരിക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവയെകുറിച്ച് വിഷയാവതരണം നടത്തി.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകരിച്ച പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
റാന്നി ഐടിഐ പ്രവേശനം ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
റാന്നി ഗവ. ഐടിഐയില്‍ 2022 ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉളള ലിങ്ക് മുഖേനയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി ഒടുക്കണം. എന്‍.സി.വിറ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (2വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ( രണ്ടുവര്‍ഷം) എന്നിവയിലേക്കാണ് റാന്നി ഐടിഐയില്‍ പ്രവേശനം. കൂടതല്‍ വിവരങ്ങള്‍ക്ക് https://det.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 04735 -296090, 9496515015 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
ഐടിഐ (വനിത) മെഴുവേലിയില്‍ അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നീട്ടിയിരിക്കുന്നു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധികയോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ്വഴി നേരിട്ട് അപേക്ഷിക്കുകയോ, ഏതെങ്കിലും ഗവ.ഐടിഐ, അക്ഷയസെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9495701271, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
പ്ലാസ്റ്റിക് റീസൈക്ലിങ് ആന്റ് റീപ്രൊസസിങ് പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, ചങ്ങനാശ്ശേരിയില്‍ ആഗസ്റ്റ് 11 ന് ‘പ്ലാസ്റ്റിക് റീസൈക്ലിങ് ആന്റ് റീപ്രൊസസിങ്’ സംബന്ധിച്ച് ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ട്രെയിനിങ് ഫീസ് ഇനമായി 200 രൂപ ഇ-ട്രഷറി വഴി അടച്ച് ചെല്ലാന്‍ രസീത് [email protected] എന്ന ഇ-മെയില്‍ ഐഡിയില്‍ നല്‍കണം. ഫോണ്‍ : 0481 – 2720311 / 9846797000 .
വാര്‍ഡ് സഭ
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ ആഗസ്റ്റ് ആറു മുതല്‍ 11 വരെ നടക്കും. വാര്‍ഡിന്റെ പേര്, തീയതി , സമയം, ഗ്രാമസഭ കൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ചെറുകുളഞ്ഞി-ആഗസ്റ്റ് ആറിന് രാവിലെ 10 ന് അഞ്ചാനി ക്നായ പളളി ഓഡിറ്റോറിയത്തില്‍.
കരിമ്പനാംകുഴി- ആഗസ്റ്റ് ആറിന് ഉച്ചക്ക് 2.30 ന് ന്യൂ യു.പി സ്‌കൂളില്‍
വലിയകുളം – ആഗസ്റ്റ് ആറിന് രാവിലെ 11.30 ന് ജിഎല്‍പിഎസ്, വലിയകുളം.
വടശ്ശേരിക്കര ടൗണ്‍ -ആഗസ്റ്റ് എട്ടിന് ഉച്ചക്ക് 2.30 ന് ഇഎഎല്‍പിഎസ് കുമരംപേരൂര്‍.
ബൗണ്ടറി -ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് എംആര്‍എസ് ബൗണ്ടറി.
പേഴുംപാറ- ആഗസ്റ്റ് എട്ടിന് രാവിലെ 11.30 ഡിപിഎംയുപിഎസ് പേഴുംപാറ
അരീയ്ക്കകാവ്- ആഗസ്റ്റ് ഏഴിന് രാവിലെ 11.30 ന് എസ്എന്‍ഡിപി ഓഡിറ്റോറിയം.
മണിയാര്‍ – ആഗസ്റ്റ് 11 ന് ഉച്ചക്ക് 2.30 ന് ഹൈസ്‌കൂള്‍ മണിയാര്‍.
കുമ്പളത്താമണ്‍ – ആഗസ്റ്റ് 10 ന് ഉച്ചക്ക് 2.30 ന് മുക്കുഴി ബാലവാടി.
തലച്ചിറ-ആഗസ്റ്റ് 8 ന് രാവിലെ 10 ന് എസ്എന്‍ഡിപി ഓഡിറ്റോറിയം.
തെക്കുംമല-ആഗസ്റ്റ് 10 ന് രാവിലെ 10 ന് സെന്റ് തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.
ഇടത്തറ-ആഗസ്റ്റ് 7 ന് ഉച്ചക്ക് 2.30 ന് എം.റ്റി.എല്‍പിഎസ് സ്‌കൂള്‍ ഇടത്തറ.
നരിക്കുഴി-ആഗസ്റ്റ് 9 ന് ഉച്ചക്ക് 2.30 ന് എം.റ്റി.എല്‍പിഎസ് സ്‌കൂള്‍ ചെങ്ങറ മുക്ക്.
കുമ്പളാം പൊയ്ക-ആഗസ്റ്റ് 9 ന് രാവിലെ 11.30 ന് സിഎംഎസ് ഓഡിറ്റോറിയം കുമ്പളാം പൊയ്ക.
ഇടക്കുളം-ആഗസ്റ്റ് 11 ന് രാവിലെ 10 ന് പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയം.
































