Wednesday, April 24, 2024 2:08 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കല്‍പവര്‍ദ്ധിനി ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്
തെങ്ങിന്റെ ശരിയായ വളര്‍ച്ചയ്ക്കും വേഗത്തില്‍ പൂവിട്ട് കായ്ഫലം നല്‍കുന്നതിനും നല്ല ഉല്‍പാദനം ലഭിക്കുന്നതിനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വളകൂട്ടായ കല്‍പവര്‍ദ്ധിനി നിര്‍മാണത്തി നുള്ള സാങ്കേതിക വിദ്യ, ഗവേഷണ സ്ഥാപനം പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിനു കൈമാറി.
തെങ്ങിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ഈ മിശ്രിതം 250 ഗ്രാം വീതം രണ്ട് തവണകളായി, മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളിലുമാണ് നല്‍കേണ്ടത്. നനസൗകര്യമുള്ള പ്രദേശങ്ങളില്‍ 125 ഗ്രാം വീതം മൂന്ന് മാസം ഇടവിട്ട് നല്‍കുന്നത് വളത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം കല്‍പവര്‍ദ്ധിനി വളക്കൂട്ട് ഉല്‍പാദിപ്പിക്കുകയും കര്‍ഷകര്‍ക്കായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഫോണ്‍ : 0469-2662094/2661821

കുടിശിക അടക്കാനുളള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളികളുടെയും ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികളുടെയും കുടിശിക അടയ്ക്കാനുളള അവസരം സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-ധീവര) (കാറ്റഗറി നമ്പര്‍ – 451/2020) തസ്തികയ്ക്ക് 22200-48000 രൂപ ശമ്പള നിരക്കില്‍ 15.01.2022 തീയതിയില്‍ നിലവില്‍ വന്ന 29/2022/ഡിഒഎച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 03.03.2022തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക 04.03.2022 തീയതി പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ക്ഷേമനിധി നിബന്ധന ഉത്തരവ് സുപ്രീം കോടതി ശരി വെച്ചു

കേരളത്തിലെ വാണിജ്യ വാഹനങ്ങളുടെ നികുതി അടക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നുളള ചില വാഹന ഉടമാ സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതി തളളി. കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ട് , കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആക്ട് തുടങ്ങിയവയിലെ ചില വകുപ്പുകളും സുപ്രീം കോടതി ശരി വെച്ചു. വാഹന നികുതി അടക്കാന്‍ ക്ഷേമനിധി വിഹിതം അടച്ചതിന്റെ രസീത് ഹാജരാക്കണമെന്ന 2005 ലെ മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ ഭരണഘടനാ പ്രശ്നമില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും ശരി വെച്ചു.

നെഹ്റു യുവകേന്ദ്ര അഫിലിയേഷന്‍ ക്യാമ്പയിന്‍ തുടങ്ങി

ഭാരത സര്‍ക്കാര്‍ – യുവജനകാര്യ കായിക മന്ത്രാലയം കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട അഫിലിയേഷന്‍ ക്യാമ്പയിന്‍ ഭാഗമായി സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നു. ക്യാമ്പയിന്‍ ഭാഗമായി സന്നദ്ധ സംഘടനകള്‍, ലൈബ്രറി / ഗ്രന്ധശാലകള്‍, സാംസ്‌കാരിക സംഘടനകള്‍, കൂട്ടായ്മകള്‍, ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബുകള്‍ , സ്പോര്‍ട്ട്സ് കൗണ്‍സില്‍ അഫിലിയേഷന്‍ ഉള്ള ഫുട്ബോള്‍ വോളിബോള്‍ ക്ലബുകള്‍, യുവജേ ക്ഷേമ ബോര്‍ഡുമായ അഫിലിയേറ്റ് ചെയ്ത ക്ലബുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7558892580, 0468-269258

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗവിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ്റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ : 04712325101, 8281 114 464 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍, പത്തനംതിട്ട: 9961 090 979.

വയോസേവന അവാര്‍ഡ് 2022 നോമിനേഷന്‍ ക്ഷണിച്ചു

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2022ന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20ന് അഞ്ചു വരെ. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റായ www.swd.kerala.gov.in epw പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍ : 0468 2 325 168.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍ , ജെ പി എച്ച് എന്‍ തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ പത്തനംതിട്ട , പുതമണ്‍, വയലത്തല പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വയോജന സംരക്ഷണത്തില്‍ താല്‍പര്യവും, സേവനതല്‍പ്പരതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍ : 04682325168, 9947512890 .
കെയര്‍ പ്രൊവൈഡര്‍ -ഇന്റര്‍വ്യൂ തീയതി : ആഗസ്റ്റ് 10 ന് രാവിലെ 9.30 ന്. യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം.പ്രായം: 18-50 (01.07.2022 ന് )ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്)
ജെപിഎച്ച്എന്‍-ഇന്റര്‍വ്യൂ തീയതി: ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് . യോഗ്യത: പ്ലസ് ടു, ജെപിഎച്ച്എന്‍ കോഴ്സ് പാസായിരിക്കണം. പ്രായം: 18-50 (01.07.2022 ന് ). ഒഴിവ് -ഒന്ന് (പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാം).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...