Friday, April 26, 2024 4:08 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
കെസ്‌റു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത /സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
നിബന്ധനകള്‍
അപേക്ഷകന്‍ / അപേക്ഷക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 1,00,000 യില്‍ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപ. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.

മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥിക ള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായം 21 നും 45 നും മദ്ധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി /പട്ടിക വര്‍ഗ്ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്‌സിഡിയായി അനുവദിക്കും.

ശരണ്യ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ /ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍. 30 വയസു കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്‌നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി.

അര്‍ഹത
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. അപേക്ഷക വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18-നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 2,00,000/ത്തില്‍ കവിയാന്‍ പാടില്ല. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്‌സിഡിയായി അനുവദിക്കും.

നവജീവന്‍
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായീരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
അര്‍ഹത
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരിക്കണം പ്രായപരിധി 50-നും 65നും മധ്യേ. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

കൈവല്യ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്‌സിഡിയായി അനുവദിക്കും.
അര്‍ഹത
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവില്‍ ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 55നും മധ്യേ. അപേക്ഷകന്‍ വിദ്യാര്‍ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
—————————————————

ക്വട്ടേഷന്‍
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മാണം നടക്കുന്ന സ്ഥലത്ത് മുറിച്ചിട്ടിരിക്കുന്ന തേക്ക് തടിയുടെ ഏഴ് കഷണങ്ങളും വിറകും വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16ന് അഞ്ച് വരെ. ഫോണ്‍ : 0468 2222198.

സൈനികക്ഷേമ വകുപ്പ് ; അപേക്ഷ ക്ഷണിച്ചു
സൈനികക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെക്സ്‌കോണ്‍ മുഖാന്തിരം കേരഫെഡിന്റെ കരുനാഗപ്പള്ളി ഓയില്‍ കോംപ്ലക്സിലെ അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ് ആന്റ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതകള്‍ ഉള്ള വിമുക്ത ഭടന്മാരില്‍ നിന്നും അവരുടെ ആശ്രിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിമുക്തഭടന്മാര്‍, അവരുടെ ആശ്രിതര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, യോഗ്യത തെളിയിക്കുന്ന പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 20 ന് മുന്‍പ് ഡയറക്ടര്‍, സൈനിക വെല്‍ഫെയര്‍ ആന്റ്
എം.ഡി കെക്സ്‌കോണ്‍ കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെന്‍ കോര്‍പറേഷന്‍ , ടി സി -25/838, അമൃത ഹോട്ടലിന് എതിര്‍ വശം, തൈക്കാട്, തിരുവനന്തപുരം ,695014 എന്ന വിലാസത്തില്‍ പോസ്റ്റല്‍ ആയോ [email protected] എന്ന ഇ-മെയിലിലോ ലഭിക്കണം. ഫോണ്‍-0471-2320772/2320771.

1.അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ് ഓഡിറ്റ്) – ഒരു ഒഴിവ്. യോഗ്യത : സിഎ / സിഡബ്യൂഎ അല്ലെങ്കില്‍ തത്തുല്യം, മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം, പ്രായം പരമാവധി 40 വയസ്.
2. അക്കൗണ്ടന്റ് – ഒരു ഒഴിവ്. യോഗ്യത : കൊമേഴ്സ് ബിരുദം / കോര്‍പറേഷന്‍ ഐഛിക വിഷയമായ പി.ജി ഇന്‍ ആര്‍ട്സ്, ബി.എ /ബിഎസ് സി /ബി കോം, എച്ച്.ഡി.സി, ജെഡിസി / കോര്‍പറേഷന്‍ ഐഛിക വിഷയമായ റൂറല്‍ സര്‍വീസ് ഡിപ്ലോമ, ബിഎസ്‌സി (കോര്‍പറേഷന്‍ ആന്റ് ബാങ്കിംഗ്) / കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ബിരുദം, ആറു മാസ കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (ഡയറക്ട്)( കാറ്റഗറി നം. 207/2019) തീയതി 01.08.2022 തസ്തികയിലേക്ക് 20.11.2021 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. (പിഎന്‍പി 2397/22)

ഹര്‍ ഘര്‍ തിരംഗ: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദര്‍ശിപ്പിക്കണം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ
അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും. 2002ലെ ഫ്‌ളാഗ് കോഡില്‍ 2021 ഡിസംബര്‍ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.
-കോട്ടണ്‍/പോളിസ്റ്റര്‍/കമ്പിളി/ഖാദിസില്‍ക്ക് എന്നീ തുണികളില്‍
കൈത്തറി, നെയ്ത്ത്, മെഷീന്‍ എന്നിവ ഉപയോഗിച്ച്ദേശീയ പതാക നിര്‍മിക്കാം.
– ദേശീയ പതാകയുടെ അന്തസിനും ബഹുമതിക്കും യോജിക്കുന്ന നിലയില്‍ എല്ലാ ദിവസങ്ങളിലും ആഘോഷവേളകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ അംഗത്തിന് ദേശീയ പതാക ഉയര്‍ത്താം.
– പുതിയ ഭേദഗതി അനുസരിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ പൊതുസ്ഥലത്തോ വീട്ടിലോ ഉയര്‍ത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.

– ദീര്‍ഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതുവലുപ്പത്തിലുമാകാം, എന്നാല്‍ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
– വേറിട്ടുനില്‍ക്കുന്നനിലയില്‍ ആദരവോടെയെ ദേശീയ പതാക പ്രദര്‍ശിക്കാവു.
– കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
– തലകീഴായി ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
– ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നില്‍ പതാക താഴ്ത്തിപ്രദര്‍ശിപ്പിക്കരുത്.
– ദേശീയ പതാകയേക്കാള്‍ ഉയരത്തിലോ, അരികുചേര്‍ന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.

– തോരണമോ, വര്‍ണ റിബണോ, കൊടികള്‍ ആയോ, മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കള്‍ ആയോ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.
– ദേശീയപതാക തറയിലോ, നിലത്തോ സ്പര്‍ശിക്കാനോ, വെള്ളത്തിലഴയാനോ പാടില്ല.
– ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനോ കെട്ടാനോ പാടില്ല
– ദേശീയ പതാക കെട്ടുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ കെട്ടാന്‍ പാടില്ല.
– ദേശീയ പതാകയില്‍ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.
– കെട്ടിടങ്ങളുടെ മുന്‍വശത്തോ, ബാല്‍ക്കണിയിലോ, ജനല്‍പ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ കുങ്കുമവര്‍ണഭാഗം ദണ്ഡിന്റെ അങ്ങേയറ്റത്തു വരുന്ന രീതിയില്‍ കെട്ടണം.

ദര്‍ഘാസ്
കോഴഞ്ചേരി ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിലേക്ക് സ്ലിറ്റ് ലാമ്പ് ഒരെണ്ണം വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24 ന് മൂന്നു വരെ. ഫോണ്‍ : 9447608856.

സംരംഭകത്വ പരിശീലനം
ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാകള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലാണ് 15 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ്‌സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 45 വയസിന് താഴെയുളള തെരെഞ്ഞെടുത്ത 25 യുവതിയുവാക്കള്‍ക്ക് സ്റ്റെഫന്റോടുകൂടി സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍ മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, അലങ്കാരമത്സ്യ ബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓഗസ്റ്റ് 25 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 – 2532890/2550322.

രക്തദാനം നടത്തി
ഇന്ത്യയുടെ 75-ാംമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിനു കീഴിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ഹോസ്പിറ്റലില്‍ രക്ത ദാനം നടത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക : കെകെ ശൈലജ

0
കോഴിക്കോട് :  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി...

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി...

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

0
ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി...

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണത്തില്‍ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം

0
പള്ളിക്കൽ : കുടിവെള്ള വിതരണത്തിൽ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ...