സ്വാതന്ത്യദിനം വര്‍ണ്ണാഭമാക്കാനുള്ള വസ്തുക്കള്‍ വിതരണത്തിനെത്തിച്ച് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വാതന്ത്ര്യ ദിനത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന് അണിഞ്ഞൊരുങ്ങാന്‍ ദേശീയപതാകയുടെ നിറം ആലേഖനം ചെയ്ത വിവിധ വസ്തുക്കള്‍ വിതരണത്തിനെത്തിച്ച് വ്യാപാരികള്‍. കൈത്തറിയില്‍ ചെയ്ത ദേശീയ പതാക,കുട്ടികള്‍ക്കുള്ള പേപ്പര്‍ പതാകകള്‍,പേപ്പര്‍ തോരണം,കൈയ്യിലും തലയിലുമണിയാനുള്ള ബാന്‍ഡുകള്‍, വിവിധ തരത്തിലുള്ള ബാഡ്ജുകള്‍, പെണ്‍കുട്ടികള്‍ക്ക് മുടിയിലണിയാനുള്ള ബാന്‍ഡുകള്‍, ബലൂണുകള്‍, തൊപ്പികള്‍, ഷാളുകള്‍,കുടകള്‍, മാലകള്‍, അലങ്കാരത്തിനുള്ള മാലകള്‍ തുടങ്ങി സ്വാതന്ത്യദിനം വര്‍ണ്ണാഭമാക്കാനുള്ള സാധനങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനത്തിലാണ് ഇതിന്‍റെ വില്‍പ്പന പ്രധാനമായും നടക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും മറ്റും ഇതിനു ആവശ്യക്കാരേറെയാണെന്ന് കടയുടമ പറയുന്നു. മുമ്പ് ഇത്തരം സാധനങ്ങള്‍ക്ക് ദൂരെ സ്ഥലങ്ങളിലേക്കു പോകണമായിരുന്നു. ഇപ്പോൾ എല്ലാം അടുത്തു കിട്ടിയ സന്തോഷത്തിലാണ് സ്കൂള്‍ അധികൃതരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...