സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ശബരിമല തീര്‍ഥാടനം: യോഗം നവംബര്‍ മൂന്നിന്
ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
—————————-
ബാലമിത്ര : യോഗം 29ന്
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബാലമിത്രയുടെ ഇന്റര്‍ സെക്ട്രല്‍ മീറ്റിംഗ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊളളിച്ച് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ 29 ന് ഉച്ചയ്ക്ക് 3.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
————————————-
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 19000-43600 രൂപ ശമ്പള നിരക്കിലുള്ള ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍.659/2017) തസ്തികയിലേക്ക് 04.09.2019 തീയതിയില്‍ നിലവില്‍ വന്ന 472/19/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 03.09.2022 തീയതി അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 04.09.2022 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം [email protected] ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.
—————————–
ശബരിമല തീര്‍ഥാടനം: ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉപകരണങ്ങളായ എക്‌സ്‌റേ ബാഗേജ് സ്‌കാനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10ന് വൈകുന്നേരം ആറ് വരെ. കൂടുതല്‍ വിവരത്തിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 222 630.
—————————
ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 222 657.

വെറ്ററിനറി സര്‍ജന്‍ : അഭിമുഖം 31ന്
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിനായി ഈ മാസം 31ന് രാവിലെ 10ന് അഭിമുഖം നടത്തും. തിരഞ്ഞെടുക്കുന്നവര്‍ക്ക് 90 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റു് എന്നിവയുടെ അസലും, പകര്‍പ്പും സഹിതം അന്നേ ദിവസം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2 270 908. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
—————————-
ക്വട്ടേഷന്‍
സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു.
പ്രധാന കെട്ടിടം, ടോയ്‌ലറ്റ് ബ്ലോക്ക്, വെള്ളച്ചാട്ടവും അനുബന്ധ പ്രദേശവും തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങിയ അരുവിക്കുഴി ടൂറിസം പദ്ധതി നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സംബന്ധിച്ച ഷെഡ്യൂളും വിശദ വിവരങ്ങളും കോഴഞ്ചേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച ക്വട്ടേഷനും ഷെഡ്യൂളും സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ :0468 2 311 343, 9447 709 944.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...