ജൈവ വൈവിധ്യ ഉദ്യാന നിര്‍മ്മാണത്തിന് തുടക്കമിട്ട് കുന്നം ഗവ : എല്‍.പി. എസ്

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ആര്‍കെഐ – കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കുന്ന പമ്പാ നദീതീര പുനരുജ്ജീവന പദ്ധതി ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ (വെച്ചൂച്ചിറ ബി.എം.സി) കുന്നം ഗവ: എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ബി.എം.സി ചെയര്‍പേഴ്‌സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റ്റി.കെ ജയിംസ് ഔഷധ സസ്യതൈ നട്ട് നിര്‍വഹിച്ചു.

2018ലെ മഹാപ്രളയത്തില്‍ നഷ്ടപ്പെട്ട സസ്യജൈവ സമ്പത്തിനെ വീണ്ടെടുക്കുന്നതിന് ഭാഗമായാണ് പമ്പാനദീതീര പുനരുജ്ജീവനം പദ്ധതി നടപ്പാക്കി വരുന്നത്. പി.ടി.എ വൈസ് പ്രസിഡന്റ് ബീനാ ബിജുകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം രാജി വിജയകുമാര്‍, പ്രധാന അധ്യാപകന്‍ സി.പി. സുനില്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...