സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
വെണ്ണിക്കുളം എ.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെയുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഈ മാസം 12ന് വൈകിട്ട് നാലിന് മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.

അവാര്‍ഡിന് അപേക്ഷിക്കാം
പൊതുഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്-2020 ലേക്ക് പരിഗണിക്കുന്നതിന് ജില്ലാ സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരം www.pmawards.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോര്‍ട്‌സ് യോഗ ചാമ്പ്യന്‍ഷിപ്പ്
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് യോഗ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു. ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 22,23 തീയതികളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 15ന് മുമ്പ് ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം 9961090979, 9447432066 എന്നീ വാട്‌സ്ആപ്പ് നമ്പരുകളിലോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലോ ബന്ധപ്പെടണം.

സി.എഫ്.എല്‍.ടി.സിയിലേക്ക് സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്(സി.എഫ്.എല്‍.ടി.സി) ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു.
യോഗ്യത:-സെക്യൂരിറ്റി സ്റ്റാഫ് – 10-ാം ക്‌ളാസ്, പ്രവൃത്തി പരിചയം (വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന). ക്ലീനിംഗ് സ്റ്റാഫ്:- പ്രവര്‍ത്തി പരിചയം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 11 രാവിലെ 10.30 ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. email – [email protected]. ഫോണ്‍: 8281874710

ഹ്രസ്വകാല ഓണ്‍ലൈന്‍ പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ച് വനിതകള്‍ക്കായി നടത്തുന്ന ഹ്രസ്വകാല ഓണ്‍ലൈന്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി കോഴ്സ്, ഇംഗ്ലീഷ് അനായാസം സംസാരിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും, അഭിമുഖങ്ങള്‍ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുമുള്ള കോഴ്സുകള്‍, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ ടെക്നീഷ്യന്‍ കോഴ്സ് എന്നിവയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കു വിളിക്കേണ്ട നമ്പര്‍ 0471 – 2365445, 9496015051. ഇ-മെയില്‍ [email protected], വെബ്സൈറ്റ് www reach.org.in.

ജീവനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയം തൊഴില്‍ പദ്ധതിയായ ജീവനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ആഗസ്റ്റ് 30. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0468 2325242, 8281899462

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....