സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ശബരിമല തീര്‍ത്ഥാടനം: അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പെരുനാട്, വടശ്ശേരിക്കര, റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുമെന്ന് ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. മടത്തുംമൂഴി, തുലാപ്പള്ളി, വടശ്ശേരിക്കര, റാന്നി ഇട്ടിയപ്പാറ എന്നീ അക്ഷയ കേന്ദ്രങ്ങളാണ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക.

വ്യര്‍ച്ചല്‍ ക്യൂ ബുക്കിംഗ്, റെയില്‍വേ ടിക്കറ്റ് , വിമാന യാത്ര ടിക്കറ്റ്, കെഎസ്ആര്‍ടിസി ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ആധാര്‍, മൊബൈല്‍ റീചാര്‍ജിംഗ് തുടങ്ങിയ സേവനങ്ങളും അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ലഭ്യമാകും. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കും. അക്ഷയ സംരംഭകരായ എന്‍. കൃഷ്ണദാസ്, കെ. വി ബിനു, റ്റി.വി കുര്യന്‍, കെ.രാധാകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

‘വികസനത്തിന് കായികം’ പദ്ധതിക്ക് തുടക്കമായി
ചൈല്‍ഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘വികസനത്തിന് കായികം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം സെന്റ് ബെഹനന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു. കായിക വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നത് വഴി ലഹരിയുടെയും സമൂഹമാധ്യമങ്ങളുടെയും ചതിക്കുഴിയില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുട്ടികളോടൊപ്പം പൊതുസമൂഹവും ബോധവാന്മാരാകണമെന്നും കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുവാന്‍ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. സാമുവല്‍ വിളയില്‍ അധ്യക്ഷത വഹിച്ചു.

ചൈല്‍ഡ് ലൈന്‍ നടത്തുന്ന സേ ദോസ്തി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം വികസനത്തിന് കായികം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ്‌കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും നല്‍കും. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി സ്പോര്‍ട്സ് കിറ്റും ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു.

കോയിപ്രം സബ് ഇന്‍സ്പെക്ടര്‍ മധു ശിശുദിന സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിന്‍സി തോമസ്, ഷിജു പി. കുരുവിള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് എബ്രഹാം, ഹെഡ്മാസ്റ്റര്‍ സന്തോഷ് വി. മാത്യു, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയല്‍, സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രതിജ്ഞയും നടന്നു. ശിശുദിന റാലിയും യുപി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിവിധ കായിക പരിപാടികളും സംഘടിപ്പിച്ചു.

ശിശുദിനാഘോഷം സംഘടിപ്പിച്ചു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിഭാഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് പത്തനംതിട്ടയും (ഐഎപി) സംയുക്തമായി ശിശുദിനം ആഘോഷിച്ചു. ചടങ്ങില്‍ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎപി പത്തനംതിട്ടയെ പ്രതിനിധീകരിച്ച് ഡോ. ബിനുക്കുട്ടന്‍ ഓരോ കുട്ടിക്കും മെച്ചപ്പെട്ട ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി പ്രമേയം അവതരിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സെസി ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്.ശ്രീലത, നേത്രരോഗ വിഭാഗം മേധാവി ഡോ.എ.ഷാജി, നഴ്സിംഗ് സൂപ്രണ്ട് ഗ്രേസികുട്ടി, ഡോ. ചിന്നുബാബു എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഈ മാസം 21ന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. എം.ബി.എ/ ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും പന്ത്രണ്ടാംക്ലാസ് ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2 259 952.

അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ കലോത്സവമായ വര്‍ണചിറകുകള്‍ ശിശുദിനത്തിന് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എന്‍ യശോധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പ്രസീദ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സാബു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ ആനി ജോസഫ്, ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ശബരിമല തീര്‍ഥാടനം: ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ തീര്‍ഥാടന പാതകളില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍വര്‍ഷങ്ങളിലേക്കാള്‍ അധികം തീര്‍ഥാടകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതിനാല്‍ തദ്ദേശവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും മാലിന്യ പ്രശ്്നം ഉണ്ടാകാതിരിക്കാന്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി 25 തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരണം നടപ്പാക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ നിര്‍വഹിച്ചു.

കേരളോത്സവം : അപേക്ഷ ക്ഷണിച്ചു
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 20,21,22 തീയതികളില്‍ നടക്കും. പതിനഞ്ചിനും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് കേരളോത്സവ മത്സര ഇനങ്ങളിലും 2023 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസില്‍ കവിയാത്തവരുമായ യുവജനങ്ങള്‍ക്ക് ദേശീയ യുവോത്സവ ഇനങ്ങളിലും പങ്കെടുക്കാം. ഈ മാസം 18ന് വൈകുന്നേരം അഞ്ചിന് മുന്‍പ് നിശ്ചിത മാതൃകയിലുളള ഫോറം പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കായിക മത്സരങ്ങള്‍, ഗെയിംസ്, കലാ മത്സരങ്ങള്‍, മറ്റ് ഇനങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി പങ്കെടുക്കാവുന്ന മത്സരങ്ങള്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, 0473 5 252029 നമ്പറിലോ ബന്ധപ്പെടാം.

ഏകദിന ശില്‍പശാല
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയിലേക്ക് (പി.എം.എഫ്.എം.ഇ) പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ഏകദിന ശില്‍പശാല നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം 20നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 6282 987 546

അപേക്ഷ ക്ഷണിച്ചു
2022- 23 വര്‍ഷത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് പാത്ത് വേ സോഷ്യല്‍ ലൈഫ് വെല്‍നെസ് പ്രോഗ്രാം നടത്തുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍ /എയ്ഡഡ്/ അഫിലിയേറ്റീവ് കോളേജുകള്‍/ അംഗീകാരമുള്ള സംഘടനകള്‍/ മഹല്ല് ജമാഅത്തുകള്‍ /ചര്‍ച്ച് കമ്മറ്റികള്‍ /ക്ലബുകള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ടിത ഫോറത്തില്‍ നവംബര്‍ 25നകം പ്രിന്‍സിപ്പല്‍, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, പത്തനംതിട്ട എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലോ, ഓഫീസില്‍നിന്ന് നേരിട്ടോ ലഭ്യമാണ്. ഫോണ്‍: 9447 049 521, 9961 602 993.

ഗതാഗത നിയന്ത്രണം
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തേക്കുങ്കല്‍-ചിറപ്പുറം-ഇളപ്പുങ്കല്‍ റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ 20 വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി ഐയു) പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പ്‌: അപേക്ഷാ തീയതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2022 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ എട്ടാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 30വരെ നീട്ടി. വാര്‍ഷിക പരീക്ഷക്ക് 50 ശതമാനം മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് അപേക്ഷിക്കാം, പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www,kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍ : 0468 2 320 158.

ശബരിമല തീര്‍ഥാടനം; ആയുര്‍വേദ
ഡിസ്പെന്‍സറികളില്‍ താത്കാലിക നിയമനം
ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 20വരെ ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് ഭാരതീയ ചികിത്‌സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന താത്ക്കാലിക നിയമനത്തിനുളള അഭിമുഖം മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 18ന് നടക്കും.

തസ്തിക, എണ്ണം, ദിവസ വേതനം,യോഗ്യത, ഇന്റര്‍വ്യൂ സമയം എന്നിവ ചുവടെ.
1. പബ്ലിക് റിലേഷന്‍ ഓഫീസര്‍ (പുരുഷന്‍)- രണ്ട് ഒഴിവുകള്‍. ദിവസ വേതനം 500 (പ്രതിമാസം പരമാവധി 15,000) പബ്ലിക് റിലേഷന്‍, ജേര്‍ണലിസം ഇവയില്‍ ഒന്നില്‍ ബിരുദവും ബഹുഭാഷകളില്‍ ആശയ വിനിമയത്തിനുള്ള കഴിവ്, രാവിലെ 10.30 ന്.

2. തെറാപ്പിസ്റ്റ് (പുരുഷന്‍)- ആറ് ഒഴിവ്, 700 (പ്രതിമാസം പരമാവധി 20,000/), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. രാവിലെ 10.30 ന്

3. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്‍)- ഒഴിവ് രണ്ട്. 500 രൂപ (പ്രതിമാസം പരമാവധി 15,00) ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിംങ്പരിജ്ഞാനം).മുന്‍ പരിചയം അഭിലഷണീയം. ഉച്ചയ്ക്ക് രണ്ടിന്.

4. ക്ലീനിംഗ് സ്റ്റാഫ് (പുരുഷന്‍)- മൂന്ന് ഒഴിവ്. 500 രൂപ (പ്രതിമാസം പരമാവധി 15,000 ഏഴാം ക്ലാസ്, ഉച്ചയ്ക്ക് രണ്ടിന് .

അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍. 0468 2 324 337.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...