കൊശമറ്റം ഫിനാന്‍സില്‍ സ്വര്‍ണ്ണപ്പണയത്തിന് കൊള്ളപ്പലിശ…അതോ തീവെട്ടിക്കൊള്ളയോ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊശമറ്റം ഫിനാന്‍സില്‍ സ്വര്‍ണ്ണപ്പണയം വെച്ചാലും കൊള്ളപ്പലിശ. ഒരു രൂപ പലിശ എന്ന ബോര്‍ഡ് മുമ്പില്‍ തൂക്കിയാണ് ജനങ്ങളെ പിഴിയുന്നത്. സഹകരണ ബാങ്കുകളിലും ദേശസാല്‍കൃത ബാങ്കുകളിലും ഇടാക്കുന്ന പലിശയുടെ പലമടങ്ങാണ് ഇവിടെ ഈടാക്കുന്നത്. ജനങ്ങള്‍ക്ക്‌ പെട്ടെന്ന് മനസ്സിലാകാത്ത വിധമാണ് പലിശയുടെ സ്ലാബ്. ഒരുമാസത്തേക്ക് 12% പലിശ എന്നതാണ് ഇവരുടെ കണക്ക്. മറ്റ് പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഒരുമാസത്തേക്ക് പണയം വെച്ചാല്‍ 6% പലിശ മാത്രമേ ഇടാക്കാറുള്ളു. അതായത് കൊശമറ്റം ഫിനാന്‍സ് ഇടാക്കുന്നതിന്റെ പകുതിമാത്രം പലിശ. എന്‍.ബി.എഫ്.സി (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി) യായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തമ്മിലാണ് പലിശയുടെ കാര്യത്തില്‍ ഈ അന്തരം.

കൊശമറ്റം ഫിനാന്‍സില്‍ സ്വര്‍ണ്ണപ്പണയം വെച്ചാല്‍ ഏതെങ്കിലും കാരണവശാല്‍ ആദ്യ മാസം പലിശ അടക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പലിശ 12 ല്‍ നിന്നും 17% ത്തിലേക്ക് കുതിക്കും. അതായത് ആദ്യമാസത്തെ പലിശ അടച്ചില്ലെങ്കില്‍ രണ്ടുമാസം വരെ വായ്പത്തുകക്ക് 17% നിരക്കില്‍ പലിശ നല്‍കണം. ഇത് മൂന്നാം മാസത്തിലേക്ക് കടന്നാല്‍ 20% പലിശയും നാലാം മാസത്തില്‍ 24% ഉം ആറാം മാസത്തില്‍ 27 % പലിശയിലേക്കും കുതിച്ചുകയറും. കൃത്യമായി പറഞ്ഞാല്‍ പണയം വെച്ച സ്വര്‍ണ്ണം ആറാം മാസത്തിലാണ് തിരിച്ചെടുക്കുന്നതെങ്കില്‍ ആദ്യ മാസം മുതല്‍ നല്‍കേണ്ടത് 27 % പലിശയാണ്. ഇതേ മാനദണ്ഡപ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ ഈ നിരക്ക് ഈടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൊശമറ്റം ഫിനാന്‍സില്‍ സ്വര്‍ണ്ണപ്പണയം വെച്ചാല്‍ പിന്നീട് എടുക്കേണ്ടിവരില്ല. സാധാരണക്കാര്‍ എല്ലാമാസവും കൃത്യമായി പലിശ അടക്കില്ല. ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതോടെ പണയം വെച്ച സ്വര്‍ണ്ണം തിരികെ എടുക്കുന്നത് പലര്‍ക്കും നഷ്ടമാകും. ഇതോടെ ഇവര്‍ ഈ പണയസ്വര്‍ണ്ണം ഉപേക്ഷിക്കും. ഇതിലൂടെ നേട്ടം കൊയ്യുന്നത് സ്ഥാപന ഉടമതന്നെയാണ്. സാധാരണ ജനങ്ങള്‍ പലിശയുടെ ഈ അന്തരം മനസ്സിലാക്കാതെയാണ് കൊശമറ്റം ഫിനാന്‍സില്‍ പണയം വെക്കുവാന്‍ ചെല്ലുന്നത്. പലരും പലിശയോ ശതമാനമോ ഒന്നും നോക്കാറില്ല. ബ്രാഞ്ചുകളുടെ മുമ്പില്‍ ഒരു രൂപ പലിശ എന്നെഴുതി തൂക്കിയ ബോര്‍ഡില്‍ പലരും വീഴുകയാണ്. 50 പൈസാ പലിശ പലരും വാങ്ങുമ്പോള്‍ ഇരട്ടി പലിശ വാങ്ങുന്ന കൊള്ളസങ്കേതത്തിലേക്കാണ് ചിലര്‍ അറിയാതെ എത്തിപ്പെടുന്നത്. ഇതിനെതിരെ പലയിടത്തും ഇടപാടുകാരുടെ രോഷം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...