Friday, April 19, 2024 6:23 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 24 ന് ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270243, 8281074645.
————-
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ; അപേക്ഷാ തീയതി നീട്ടി
1955 ലെ തിരു കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 400 രൂപ തോതില്‍ എന്നതിന് പകരം പ്രതിവര്‍ഷം 500 രൂപ മാത്രം പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം.ഹക്കീം അറിയിച്ചു. ഫോണ്‍ :0468 2223105.
———————
ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഒഇസി / ഒബിസി (എച്ച്) സമുദായങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്ത് പുറത്ത് ദേശീയ പ്രാധാന്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ,ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടര്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയും അനുബന്ധ വിവരങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0474 2914417.

Lok Sabha Elections 2024 - Kerala

സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. വിശദ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0474 2914417.
———————
ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 24 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തുന്നതും തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണ കുറുപ്പ് അറിയിച്ചു.
———————-
വോട്ടര്‍ പട്ടിക പുതുക്കല്‍ ; യോഗം ചേരും
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി നവംബര്‍ 24 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. പൊതു ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി ഇ.കെ. വിജയന്‍ എംഎല്‍എ ചെയര്‍മാനായ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ 23 ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം/ തെളിവെടുപ്പ് നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നു പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ശബരിമല സന്നിധാനം സന്ദര്‍ശിക്കും.
——————
പമ്പയില്‍ കരിക്കിന് 40 രൂപ
പമ്പയില്‍ വില്‍ക്കുന്ന കരിക്കിന് വില പുനര്‍നിര്‍ണയിച്ചു. പൊതുവിപണി വിലയും മറ്റ് ഘടകങ്ങളും പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വില 40 രൂപയായി പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കിയത്. കരിക്ക് വില്‍പന നടത്തുന്ന വ്യാപാരികള്‍ ഈ വിലയും പ്രദര്‍ശിപ്പിക്കേണ്ടതാണ്. മറ്റ് നിര്‍ദേശങ്ങളും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ കളക്ടര്‍ പറയുന്നു.
——————-
കെല്‍ട്രോണില്‍ മാധ്യമപഠനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം മാധ്യമകോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ആണ് പരിശീലനം. ഫോണ്‍: 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2-ാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം നാളെ
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തിര യോഗം നാളെ (23) രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
————————
ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 26 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും നവംബര്‍ 25 ന് മൂന്നിന് മുമ്പായി 8078572094, 0469 2662094 (എക്‌സ്റ്റന്‍ഷന്‍ 200) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
————————-
അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര ഐറ്റിഐ യില്‍ 2022 നവംബറില്‍ നടക്കുന്ന എഐറ്റിറ്റി സപ്ലിമെന്ററി (സെമസ്റ്റര്‍ /ആനുവല്‍) ഇഡി/പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2014 മുതല്‍ 2017 വരെ എംഐഎസ് പോര്‍ട്ടല്‍ മുഖേന അഡ്മിഷന്‍ നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും 2018 മുതല്‍ 2021 വരെ അഡ്മിഷന്‍ നേടിയ വാര്‍ഷിക സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് മുന്‍പായി നിശ്ചിത ഫോറത്തില്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍,എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, മുന്‍വര്‍ഷത്തെ/ സെമസ്റ്ററുകളിലെ ഹാള്‍ടിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ് കോപ്പി, ഇഡി/പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്കുള്ള ഫീസ് 170 രൂപ 170 രൂപ സര്‍ക്കാറിന്റെ ‘ 0230- Labour & Employment – 00 – 800 – Other Receipts – 88 – Other Items ‘ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കി ചെലാന്‍, എന്നിവ സഹിതം ബന്ധപ്പെട്ട ഐ ടി ഐ പ്രിന്‍സിപ്പാള്‍ല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468-2258710, 9496366325.

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആവശ്യമായ രേഖകളോടെ ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തിലോ അയയ്ക്കാം. ഫോണ്‍: 8281 552 350.

നിയമസഭ പരിസ്ഥിതി സമിതി യോഗം നാളെ (23) പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം നാളെ (23) പമ്പയില്‍ നടക്കും. ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും പരാതിയും നിവേദനങ്ങളും സ്വീകരിക്കുകയും ചെയും. തുടര്‍ന്ന് അംഗങ്ങള്‍ ശബരിമല സന്നിധാനം സന്ദര്‍ശിക്കും.

ഇടിച്ചക്കയില്‍ നിന്നുള്ള ഫ്രോസണ്‍ ഉല്‍പന്നങ്ങളുടെ പരിശീലനം
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25ന് ഇടിച്ചക്കയില്‍ നിന്നുള്ള ഫ്രോസണ്‍ ഉല്‍പന്നങ്ങളുടെ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 8078572094, 0469-2662094, 2661821 എന്നീ നമ്പറുകളില്‍ നവംബര്‍ 24 ന് പകല്‍ മൂന്നിന് മുന്‍പായി വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
——————-
പശു പരിപാലനത്തില്‍ പരിശീലനം
ഭാരത സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷി വ്യാപനം എന്ന പദ്ധതിയുടെ ഭാഗമായി പ്രകൃതികൃഷിയില്‍ പശു പരിപാലനം എന്ന വിഷയത്തില്‍ നവംബര്‍ 25, 26 ദിവസങ്ങളില്‍ സൗജന്യ പരിശീലനം നടത്തുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് സൗജന്യമായി പരിശീലനം ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകുന്നേരം അഞ്ചിന് മുമ്പായി 8078572094, 0469 2662094,2661821 ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജാവ് ഇപ്പോൾ അനാഥനാണ്…; മുഖ്യമന്ത്രി കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് വെറുതേകിടക്കുന്നു, കോടികൾ വെള്ളത്തിലായി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് പാപ്പനംകോട് സെന്‍ട്രല്‍...

പക്ഷിപ്പനി ഭീതി ; 21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും, ജാഗ്രത നിർദ്ദേശവുമായി അധികൃതർ…!

0
ആലപ്പുഴ: എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന്...

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം…!

0
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍...

ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു ; ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെ​യ്തിട്ടില്ല,...

0
ഡ​ൽ​ഹി: ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെയ്തിട്ടില്ലെന്ന് ഇ​ഡിയുടെ...