സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തെങ്ങിന്‍തൈ വിതരണം
അത്യുത്പാദന ശേഷിയുള്ള മികച്ചയിനം തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ പത്തനംതിട്ട കൃഷിഭവനില്‍ ബന്ധപ്പെടണമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9745523550.

മൃഗസംരക്ഷണ പദ്ധതികള്‍ക്ക് ധനസഹായം
റീബില്‍ഡ് കേരള പദ്ധതി പ്രകാരം പശു, കിടാരി, ആട്, കോഴി, താറാവ് വളര്‍ത്തല്‍, തൊഴുത്ത് പുനരുദ്ധാരണം, യന്ത്രവത്ക്കരണം, തീറ്റപ്പുല്‍കൃഷി, കാലീത്തീറ്റ എന്നിവയ്ക്ക് ധനസഹായം ആവശ്യമുള്ള പത്തനംതിട്ട നഗരപരിധിയിലുള്ള കര്‍ഷകര്‍ ഈ മാസം 24ന് വൈകീട്ട് മൂന്നിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. 2018ലെ പ്രളയത്തില്‍ നഷ്ടമുണ്ടായവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷാഫോറം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0468 2270908.

ഹാന്‍ടെക്‌സില്‍ ഓണം റിബേറ്റ് വില്‍പ്പന തുടങ്ങി
പത്തനംതിട്ട കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ടെക്‌സ് ഷോറൂമില്‍ ഓണം റിബേറ്റ് വില്‍പ്പന ആരംഭിച്ചു. കൈത്തറി തുണിത്തരങ്ങള്‍ക്ക് ഇരുപത് ശതമാനം ഗവണ്‍മെന്റ് റിബേറ്റ്, 10 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് എന്നിവ കൂടാതെ ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡിന് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ 10000 രൂപ വരെ ഉപാധികളോടെ തുണിത്തരങ്ങള്‍ വാങ്ങാം. ബെഡ്ഷീറ്റുകള്‍, വിവിധതരം മുണ്ടുകള്‍, സാരികള്‍, കൈലികള്‍, ടൗവലുകള്‍ തുടങ്ങിയവ ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാണ്. ഈ മാസം 30 വരെ റിബേറ്റ് വില്‍പ്പന തുടരും.

സൗജന്യ ധനസഹായം
സ്വകാര്യ മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നതും നിലവില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ സ്‌കാറ്റേഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് കോവിഡ്-19ന്റെ ഭാഗമായി 1000 രൂപ സൗജന്യ ധനസഹായം അനുവദിക്കും. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ എത്തിക്കണം. അപേക്ഷാഫോറം kmtwwfb.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468 2320158, 918851985

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...