സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മാതൃകാ പോളിംഗ് ബൂത്ത്, പോക്കറ്റ് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
മിഷന്‍ ഗ്രീന്‍ ശബരിമല 2020-21 ന്റെ ഭാഗമായി വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളടങ്ങിയ 18 സെ.മീറ്റര്‍ ഃ 14 സെ.മീറ്റര്‍ അളവിലുള്ള 7500 പോക്കറ്റ് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാതൃകാ പോളിംഗ് ബൂത്ത് സ്ഥാപിക്കുന്നതിനും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 18ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട ജില്ലാശുചിത്വമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2322014, 8129557741.

താറാവ് വളര്‍ത്തല്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 20 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ളാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 918852271.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ 2020-21 അധ്യയന വര്‍ഷത്തേക്കുളള വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിനുളള മൂന്നാം അലോട്ട്മെന്റ് ഗവണ്‍മെന്റ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ ഈ മാസം 19 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം കോളജ് ഓഫീസില്‍ രക്ഷിതാക്കളോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി അഡ്മിഷന്‍ നേടണം. വിശദ വിവരങ്ങള്‍ക്ക് polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496425892, 9961040512.

അനധികൃത കൈയേറ്റം തടയും
പൊതുമരാമത്ത് വകുപ്പ് അടൂര്‍ നിരത്ത് ഉപവിഭാഗത്തിന്റെ അധികാര പരിധിയിലുളള വിവിധ റോഡുകളുടെ ഇരുവശങ്ങളിലുളള അനധികൃത വഴിയോര കച്ചവടങ്ങളും പുറമ്പോക്ക് ഭൂമി കയ്യേറിയുളള വ്യാപാര സ്ഥാപനങ്ങളുടെ ഇറക്കുകളും കാര്‍ഷിക വിളകള്‍, റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന തടിയും മറ്റ് നിര്‍മാണ സാമഗ്രികളും കച്ചവടത്തിനായുളള സാധനങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം വകുപ്പില്‍ നിന്ന് നേരിട്ട് ഇനിയൊരു അറിയിപ്പ് കൂടാതെ ഒഴിപ്പിക്കുമെന്നും ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരം കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അടൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധതരം കേക്കുകളുടെ നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ 0468 2270244, 2270243 ഫോണ്‍ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...