Friday, March 29, 2024 10:04 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതി: മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ കാലാകാലങ്ങളായി നടപ്പാക്കി വരുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2020-21 വര്‍ഷം ചേരുവാന്‍ താല്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും 60 വയസ് കഴിയാത്തവരും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.

Lok Sabha Elections 2024 - Kerala

പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2020 മാര്‍ച്ച് മാസം വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ്ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ 6 മാസത്തിനകം എടുത്ത 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസം ഗുണഭോക്തൃവിഹിതം 2 ഗഡു 500 രൂപ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഓഫീസില്‍ ജനുവരി 21, 22 തീയതികളില്‍ രാവിലെ 11 നും വൈകിട്ട് 4 നും ഇടയ്ക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഡിസംബര്‍ മാസം 31 വരെയുളള തീയതികളില്‍ ഗുണഭോക്താക്കള്‍ക്ക് പത്തനംതിട്ട ഫിഷറീസ് ജില്ലാ ഓഫീസില്‍ വിഹിതം അടക്കാം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്, പത്തനംതിട്ട ജോസ്‌കോ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന മേലേല്‍ ബില്‍ഡിംഗിലുളള ജില്ലാ ഫിഷറീസ് ഓഫീസുമായി താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക.ഫോണ്‍ നമ്പര്‍: 0468 2223134

ടെലിവിഷന്‍ ജേണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജനുവരി 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്.

മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠനസൗകര്യം ഉണ്ടായിരിക്കും. അഡ്മിഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക: 8137969292. വിലാസം :കെല്‍ട്രോണ്‍ നോളഡ്ജ്‌സെന്റര്‍, സെക്കന്‍ഡ് ഫ്ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍ വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014

ബ്ലോക്ക് ടെക്നോളജി മാനേജര്‍ ഒഴിവ്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ഒഴിവുളള ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2021 ജനുവരി ആറിന് പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് ഒഴിവുകളാണുളളത്. പ്രായപരിധി 2021 ജനുവരി ഒന്നിന് 45 വയസില്‍ താഴെ. അടിസ്ഥാന യോഗ്യത: കൃഷി/ വെറ്റിനറി/ഡയറി എന്നിവയില്‍ ബിരുദം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് പൂരിപ്പിച്ച ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. നിയമനങ്ങള്‍ എല്ലാം 2021 മാര്‍ച്ച് 31 വരെയോ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചോ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04734 296180.

സ്പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത – 55 ശതമാനം മാര്‍ക്കോടുകൂടി ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.എസ്.സി ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി / ബി.എസ്.സി ഇലക്ട്രോണിക്സ് / ബി സി എ അല്ലെങ്കില്‍ തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446302066, 04682-224785 .

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ കോഴഞ്ചേരി ട്രെയിനിങ് സെന്ററില്‍ തൊഴില്‍ രഹിതരും 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്കായി മേസ്തിരി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വെള്ള കടലാസില്‍ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം റീജിയണല്‍ എഞ്ചിനീയര്‍,കേരളം സംസ്ഥാന നിര്‍മ്മിതി കേന്ദ്രം,ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് സമീപം, കോളേജ് റോഡ് ,കോഴഞ്ചേരി -689 641 എന്ന വിലാസത്തില്‍ 2021 ജനുവരി നാലിനു വൈകുന്നേരം 3 ന് മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷിക്കണം. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റ് നല്‍കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 8281691310 എന്ന നമ്പറില്‍ ബന്ധപെടുക.

കെ.എസ്.ഇ.ബി കുടിശിക ഒടുക്കല്‍; സമയപരിധി 31 ന് അവസാനിക്കും
കോവിഡ് 19 നെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് കുടിശിക ഒടുക്കുന്നതിന് നല്‍കിയിരുന്ന സമയപരിധി ഈ മാസം 31 ന് അവസാനിക്കും. മാര്‍ച്ച് 2020 മുതല്‍ കറന്റ് ചാര്‍ജ് ഒടുക്കാത്ത ഉപഭോക്താക്കള്‍ ഈ മാസം 31 ന് മുന്‍പ് അടുത്തുളള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലോ കെ.എസ്.ഇ.ബി മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ ലൈനായോ തുക അടയ്ക്കേണ്ടതാണ്. 2021 ജനുവരി ഒന്നു മുതല്‍ കറന്റ് ചാര്‍ജ് കുടിശിക നിലനില്‍ക്കുന്ന ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ ഇനിയൊരറിയിപ്പ് കൂടാത വിഛേദിക്കുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

ഷെല്‍റ്റര്‍ ഹോം ആരംഭിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു
ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ആക്ട് 2005 പ്രകാരം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയില്‍ ഷെല്‍റ്റര്‍ ഹോം ആരംഭിക്കുന്നതിന് സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഓഡിറ്റ് റിപ്പോര്‍ട്ട്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പ്രൊപ്പോസല്‍ 2021 ജനുവരി ഏഴിനു മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പത്തനംതിട്ട, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട പി.ഒ എന്ന മേല്‍വിലാസത്തില്‍ അയക്കണമെന്ന് വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2966649.

ലൈറ്റിംഗ് ഡിസൈനില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെക്ഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. ഈ പ്രോഗ്രാമിന് നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ (എന്‍.എസ്.ഡി.സി) അംഗീകാരമുണ്ട്.
അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപത്തെ എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33, ഫോണ്‍: 0471 2325101, 2325102. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 ജനുവരി 15. പഠന കേന്ദ്രം: കാമിയോ ലൈറ്റ് അക്കാദമി, കാമിയോ ലൈറ്റ് ഹൗസ്, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം, 9947530005.

അപേക്ഷാ തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 31 ല്‍ നിന്നും 2021 ജനുവരിഅഞ്ച് വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/mfsekm.ihrd.ac.in/ ihrdrcekm.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...