സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ദുരന്തനിവാരണം: ജീവനക്കാരുടെ സേവനം ഉറപ്പാക്കണം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകേണ്ടതും അവരുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ആവശ്യമായ ജീവനക്കാരുടെയും തൊഴിലാളികളുടെയും ഹാജര്‍ ഉറപ്പുവരുത്തേണ്ടതും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതത് ഇടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

സെപ്റ്റംബര്‍ അഞ്ചു മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഉത്തരവിന് പ്രാബല്യം. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 33, 34 (എച്ച്) പ്രകാരമാണ് ഉത്തരവ്.  ഗര്‍ഭിണികള്‍, അംഗ പരിമിതര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ തഹസീല്‍ദാര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഏതെങ്കിലും കാരണത്താല്‍ ചുമതലയില്‍ നിന്നും വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാകുന്നപക്ഷം മറ്റ് ഉദ്യോഗസ്ഥരെ രേഖാമൂലം ചുമതലയേല്‍പ്പിച്ചിട്ടു മാത്രമേ വിട്ടുനില്‍ക്കാന്‍ പാടുള്ളു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും.

ആദിപമ്പ-വരട്ടാര്‍ ജലോത്സവം നാളെ (സെപ്റ്റംബര്‍ ആറ്)
ആദിപമ്പ-വരട്ടാര്‍ ജലോത്സവം പൂരാടം നാളായ നാളെ (സെപ്റ്റംബര്‍ ആറ്) കിഴക്കനോതറ പുതുക്കുളങ്ങരയില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 3.30 ന് മത്സരം ആരംഭിക്കും.  സമാപന സമ്മേളനത്തില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. ജേതാക്കള്‍ക്കുള്ള സമ്മാന ദാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ബാച്ചിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വഹിക്കും. വഞ്ചിപ്പാട്ട് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ നിര്‍വഹിക്കും.  ആദി പമ്പയില്‍ ചേന്നാത്ത് കടവ് മുതല്‍ പുതുക്കുളങ്ങ പടനിലം വരെയാണ് ജലോത്സവം നടക്കുന്നത്.

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായി വരട്ടാര്‍ നദി വീണ്ടെടുപ്പിനായി നടത്തിയ ശ്രമങ്ങളുടെ സ്മരണയ്ക്കായാണ് ആദി പമ്പ-വരട്ടാര്‍ ജലോത്സവം 2017 ല്‍ ആരംഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് 2018ലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നടക്കാതിരുന്ന ജലോത്സവം ഇത്തവണ കൂടുതല്‍ ആവേശത്തോടെ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്താണ് ജലോത്സവത്തിന്റെ സംഘാടകര്‍. ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള ചെയര്‍മാനും ചന്ദ്രന്‍ പിള്ള ഓതറ ജനറല്‍ കണ്‍വീനറും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ഗീസ്, കോ-ഓര്‍ഡിനേറ്റര്‍  രാഹുര്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

ജലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരം
ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ പ്രതിനിധീകരിച്ച് 25 വയസില്‍ താഴെ പ്രായമുള്ള ഒന്‍പതു പേര്‍ ഉള്‍പ്പെട്ട ടീമുകളെ പങ്കെടുപ്പിച്ച് വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കും. രാവിലെ 10 ന് പുതുക്കുളങ്ങര ദേവിക്ഷേത്രം ഓഡിറ്റോറിയത്തിലാണ് വഞ്ചിപ്പാട്ട് മത്സരം. എംഎന്‍എം ശര്‍മ കണ്‍വീനറായ ഉപ സമിതിയുടെ നേതൃത്വത്തിലാണ് വഞ്ചിപ്പാട്ട് മത്സരം നടത്തുന്നത്.

എട്ട് പള്ളിയോടങ്ങള്‍
ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ ഓതറ, കിഴക്കനോതറ കുന്നേകാട്, ഇടനാട്, കീഴ്വന്മഴി എന്നീ എ ബാച്ചില്‍പ്പെട്ട നാല് പള്ളിയോടങ്ങളും പുതുക്കുളങ്ങര, മേപ്രം -തൈമറവുംകര, കോടിയാട്ടുകര, മംഗലം എന്നീ ബി ബാച്ചില്‍പെട്ട പള്ളിയോടങ്ങളും  പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...