തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിക്ക് പേ വിഷബാധ സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിക്ക് പേവിഷബാധ. പുണെയിലെ സ്രവ സാമ്പിള്‍ പരിശോധനയിലാണ് സ്ഥിരീകരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്നാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേക്ക് വൈറസ് പടർന്നതാണ് മരണ കാരണം.

പത്തനംതിട്ട പെരുനാട്‌ സ്വദേശിയായ അഭിരാമിയെ ശനിയാഴ്ചയാണ് കോട്ടയം ഐസിഎച്ചിൽ പ്രവേശിപ്പിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയത്. വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് 1:45 ന് മരിച്ചു. എന്നാൽ പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് പറഞ്ഞു. അഭിരാമിയുടെ കണ്ണിന് താഴെയേറ്റ ആഴത്തിലുള്ള മുറിവായിരിക്കാം ആരോഗ്യനില വഷളാകാൻ കാരണമെന്നുമാണ് വിശദീകരണം .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...