ഓഫീസിലെ ശൗചാലയത്തിനുള്ളിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഇൻഫോസിസിലെ ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഓഫീസിലെ ശൗചാലയത്തിനുള്ളിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഇൻഫോസിസിലെ ജീവനക്കാരൻ അറസ്റ്റിൽ. ഇൻഫോസിസിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നിൽ മാലിയാണ് പിടിയിലായത്. ജൂൺ 30-ന് കമ്പനിയുടെ ഇലക്ട്രോണിക് സിറ്റി ഓഫീസിലായിരുന്നു സംഭവം. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ജീവനക്കാരി ഒരു നിഴൽ ശ്രദ്ധിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അടുത്തുള്ള ക്യൂബിക്കിളിൽ നിന്ന് ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടെത്തുകയുമായിരുന്നു.

ഉടൻ തന്നെ അവർ അലാറം മുഴക്കി. തുടർന്ന് മറ്റ് ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ജിവനക്കാരിയുടെ സാന്നിധ്യത്തിൽ എച്ച്ആർ ഉദ്യോഗസ്ഥർ വീഡിയോ ഇല്ലാതാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കില്ലെന്നും നാഗേഷ് കൂടുതൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ നാഗേഷ് മൂന്ന് മാസം മുൻപാണ് കമ്പനിയിൽ ചേർന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...