കളിയങ്കണം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് റാന്നിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീ-പ്രൈമറി, 1,2 ക്ലാസുകളെ കുട്ടികളുടെ ശാരീരിക മാനസിക വികാസനത്തിനു വേണ്ടി ആവിഷ്കരിച്ച കളിയങ്കണം (കിഡ്സ് അത് ലറ്റിക്സ്) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് റാന്നിയിൽ തുടക്കമായി. സ്പോർട്സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബി.പിസി ഷാജി എ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി അധ്യക്ഷത വഹിച്ചു. സി.പി. സുനിൽ, എസ്. ദീപ്തി, എൻ.എസ്. അനിത, അനൂഷ ശശി എന്നിവർ സംസാരിച്ചു.

വിവിധ പഞ്ചായത്തുകളിലെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ (സി.ആർ.സി) ചുമതലയുള്ള പ്രഥമാധ്യാപകരായ പി.എസ് സിനിമോൾ (വെച്ചൂച്ചിറ ), ജയശ്രീ ദേവി (അങ്ങാടി), സി.പി സുനിൽ (റാന്നി), ഷിബി സൈമൺ (പഴവങ്ങാടി) റോയ് ജോൺ (നാറാണംമൂഴി ) എന്നിവർ തങ്ങളുടെ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കുള്ള ഉപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. പരിപാടിയിൽ വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ പങ്കെടുത്തു. ഹർഡിൽ, ഫ്ലാറ്റ് റിങ്ങ്, ബീൻ ബാഗ്, സോക്സർ കോൺ, തുടങ്ങിയ 8 ഇനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...