ഫറോക്ക്: ഡോക്ടേഴ്സ് ഫോര്‍ യു കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂർ മണ്ഡലത്തിലെ നല്ലളത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഡോക്ടേഴ്സ് ഫോർ യു സംഘടന വാക്സിൻ സ്വന്തമായി വാങ്ങി ടൂറിസം കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 25000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് സംഘടന വാങ്ങുക. ഡോക്ടേഴ്സ് ഫോര്‍ യു ഡയറക്ടര്‍ ജേക്കബ് ഉമ്മന്‍ അരികുപുറം അധ്യക്ഷത വഹിച്ചു. അബ്ദുള്ള ആസാദ്, എം ഗിരീഷ്, പി ജയപ്രകാശ് എന്നിവർ സംസാരിച്ചു.