അടൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അടൂര്‍ നെടുംകുന്ന് ചക്കിമുക്ക് ബിനു ഭവനത്തില്‍ ബിനുവിനാണ് പരിക്കേറ്റത്‌. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ചക്കിമുക്കില്‍ നിന്നും അന്തിച്ചിറയിലേക്ക് പോകുന്ന വഴി നെടുംകുന്ന് മലനട വഞ്ചിമുക്ക് ഭാഗത്ത് വെച്ച് ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ഇടിയുടെ ശക്തിയില്‍ ബൈക്ക് പതിനഞ്ച് മീറ്ററോളം ദൂരത്തില്‍ തെറിച്ച് പോവുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടുപന്നിയുടെ ശല്യം വലിയ രീതിയില്‍  വര്‍ദ്ധിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ റോഡില്‍ കൂട്ടമായി ഇറങ്ങുന്ന പന്നികള്‍ വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രദേശത്തെ പലയിടങ്ങളും വ്യാപകമായ കൃഷി നാശം വരുത്തിയാണ് പന്നികള്‍ മടങ്ങുന്നത്. ഈ ഭാഗത്ത് കാടുകയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകള്‍ കാട്ടുപന്നികളുടെ താവളമായിമാറുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...