ആനന്ദപ്പള്ളി ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ പരിസരത്തെ മരങ്ങള്‍ അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആനന്ദപ്പള്ളി ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ പരിസരത്തെ മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. കൊച്ചു കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ വളപ്പില്‍ നിരവധി തണല്‍ മരങ്ങളുണ്ട്. എന്നാല്‍ മഴയും കാറ്റും വരുമ്പോള്‍ ഈ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞ് വീഴുന്നതും മരങ്ങള്‍ കാറ്റില്‍ ആടിയുലയുന്നതുമാണ് അപകട ഭീഷണിയാകുന്നത്. സ്കൂള്‍ തുറന്നതോടെ കുട്ടികള്‍ ഇതിന് ചുവട്ടിലാണ് കളിക്കുന്നത്. മരങ്ങളുടെ ഉണങ്ങിയ ചില്ലകള്‍ ഒടിഞ്ഞ് വീഴുന്നതിന് സാധ്യത ഏറെയാണ്. 11 കെ.വി വൈദ്യുതി ലൈനും ഇതിനോട് ചേര്‍ന്ന് കടന്നുപോകുന്നുണ്ട്. കാറ്റത്ത് മരങ്ങള്‍ ആടിയുലയുന്നത് ഭീതിയോടെയാണ് രക്ഷിതാക്കളും നാട്ടുകാരും കാണുന്നത്.

വേഗം ഒടിയുന്ന മരങ്ങളാണ് ഇവയെന്നും കൊച്ചുകുട്ടികള്‍ വലിയ സുരക്ഷാ ഭീഷണിയിലാണ് സ്കൂളില്‍ പഠിക്കാന്‍ എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മരം ഒടിഞ്ഞുവീണാല്‍ സ്കൂളിനും നാശം സംഭവിക്കാം. കാറ്റില്‍ മരങ്ങള്‍ ആടിയുലയാതിരിക്കാന്‍ ശിഖരങ്ങള്‍ മുറിക്കുന്നതിന് പോലും ആധികാരികള്‍ നടപടി സ്വീകരിച്ചിട്ടില്ല. സ്കൂള്‍ വളപ്പിലെ മരങ്ങള്‍ കൊച്ചുകുട്ടികളുടെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് അധികാരികളുടെ ഈ നിസംഗത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...