അന്തേവാസികളെ മർദ്ദിച്ച സംഭവം ; അഗതിമന്ദിരം നടത്തിപ്പുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കായംകുളം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ (46) യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നപേരിൽ നടത്തിവന്നിരുന്ന സ്ഥാപനത്തിലാണ് സംഭവം ഉണ്ടായത്. 12 അന്തേവാസികളാണ് ഇവിടെ ഉള്ളത്. നടത്തിപ്പുകാരനായ സിറാജുദ്ദീൻ അന്തേവാസികളെ മർദ്ദിക്കുന്നത് പതിവാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ‍ർ പരിശോധന നടത്തി.

സിറാജുദ്ദീൻ തന്നെ മർദ്ദിക്കുകയും എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തതായി ഇവിടുത്തെ അന്തേവാസിയായ മോഹനകുമാർ (58) ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ പരിശോധനയിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരം ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നത് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അന്തേവാസികളുടെ തുടർന്നുള്ള ഒരാഴ്ചത്തെ പരിപാലനം കുമാരപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആണ്. തുടർന്ന് ഇവരെ സാമൂഹ്യക്ഷേമ വകുപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

പഞ്ചായത്ത് അംഗങ്ങളും, ആശാവർക്കർമാരും പാലിയേറ്റീവ് ജീവനക്കാരും എത്തുമ്പോൾ നടത്തിപ്പുകാരനെ ഭയന്ന് അന്തേവാസികൾ പരാതികളൊന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇവർ എത്തിയപ്പോൾ നടത്തിപ്പുകാരനായ സിറാജുദ്ദീൻ സ്ഥലത്തില്ലായിരുന്നു. ഈ സമയമാണ് അന്തേവാസികൾ തങ്ങൾക്ക് നേരിട്ട കൊടിയ മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തു പറയുന്നത്. ഭക്ഷണം പാചകം ചെയ്യാൻ പോലും ഇവിടെ ജീവനക്കാരില്ലെന്നും അന്തേവാസികൾ തന്നെയാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...