ഇന്നോവ മരത്തിലിടിച്ച് രണ്ട് മരണം ; ആറു പേര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം കുത്തുകുഴിയില്‍ ഇന്നോവകാര്‍ മരത്തിലിടിച്ച്‌ തകര്‍ന്നു രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. എറണാകുളം വടുതല സ്വദേശികളായ വടുതല കുറുവങ്ങാട്ട് അബു (75), മകന്‍ ഷെഫിക്ക് (30) എന്നിവരാണ് മരിച്ചത്. അബുവിന്റെഭാര്യ സീനത്ത് (62), വാഹനത്തില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളായ അനീഷ (30), സുഫില (28), മുഹമ്മദ് ഷാര്‍ (16), അഷ്‌കര്‍ (25), അയല്‍വാസി സുല്‍ഫിക്കര്‍ (19) എന്നിവരെ പരിക്കുകളോടെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബുവിന്റെ മൃതദേഹം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലേക്കും ഷെഫിക്കിന്റെ മൃതദേഹം ധര്‍മ്മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. ഇന്ന് പുലര്‍ച്ചെ 1.25 ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കുത്തുകുഴി അയ്യങ്കാവില്‍ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം. ബന്ധുക്കള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....