ഇന്ത്യയുടെ വിമാനവാഹിനി യുദ്ധകപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കാര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധകപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടുത്തം. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വെച്ചാണ് കപ്പലില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു.

കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്ത് നിന്നും പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് കണ്ടത്. ഉടന്‍ തീ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും നാവികസേന വക്താവ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ഐ.എന്‍.എസ് വിക്രമാദിത്യക്ക് 284 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്. 20 നിലകളുടെ ഉയരമുള്ള കപ്പലിന് 22 ഡെക്കുകളുണ്ട്. നാവികരടക്കം 1600 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

2013ല്‍ റഷ്യയില്‍ നിന്നാണ് കീവ് ക്ലാസ് വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങിയത്. തുടര്‍ന്ന് ഐ.എന്‍.എസ് വിക്രമാദിത്യ എന്ന് പുനര്‍നാമകരണം ചെയ്തു. 1987ല്‍ കമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പല്‍ സോവിയറ്റ് യൂണിയന്റെ  കാലത്ത് മികച്ച സേവനമാണ് കാഴ്ചവെച്ചത്. സോവിയറ്റ് യൂണിയന്റെ  പതനത്തിന് ശേഷം രൂപം കൊണ്ട റഷ്യന്‍ നാവികസേന പ്രവര്‍ത്തന ചെലവ് കൂടിയതിനെ തുടര്‍ന്ന് 1996ല്‍ കപ്പല്‍ ഡീകമ്മീഷന്‍ ചെയ്തു. തുടര്‍ന്നാണ് ഇന്ത്യ വാങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...