കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കാറില്‍ കയറിയപ്പോള്‍ കാര്‍ ലോക്ക് ആകുകയായിരുന്നു.

അനില്‍ ത്യാഗി എന്നയാളുടെ കാറിലാണ് കുട്ടികള്‍ കുടുങ്ങിയത്. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ കാറിനുള്ളില്‍ കയറുകയായിരുന്നു. നാല് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. നിയതി(8), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാന്‍ഷ്(8) എന്നീ കുട്ടികളാണ് കാറില്‍ കുടുങ്ങിയത്. ഇതില്‍ അക്ഷയ് ഒഴികെയുള്ള മറ്റ് കുട്ടികളെല്ലാം മരിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് അനുമാനം. കാര്‍ ഉടമയുടെ നിസ്സംഗത മൂലമാണ് നാല് കുട്ടികള്‍ മരണപ്പെട്ടതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...