ഡൽഹിക്ക് ഓക്സിജൻ : കടുത്ത നടപടി എടുപ്പിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി സംസ്ഥാനത്തിന് എല്ലാ ദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു തുടരണമെന്നും കടുത്ത നടപടികളിലേക്കു കടക്കാ‍ൻ കോടതിയെ നിർബന്ധിക്കരുതെന്നും കേന്ദ്രസർക്കാരിനോടു നിർദേശിച്ചു.

ഡൽഹിക്ക് 700 ടൺ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ജയിലിൽ ഇടുന്നതുകൊണ്ട് പ്രശ്ന പരിഹാരമാകില്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. അതേസമയം 700 ടൺ ഓക്സിജൻ തലസ്ഥാനത്തിന് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് എം.ആർ.ഷായും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനായ രാഹുൽ മെഹ്റ ഇന്നലെ 86 ടൺ ഓക്സിജൻ കിട്ടിയെന്നും16 ടൺ കൊണ്ടുവരുന്നതായും അറിയിച്ചു. അപ്പോഴാണ് 700 ടൺ ദിവസവും ഉറപ്പാക്കണമെന്നും അസൗകര്യങ്ങൾ പറഞ്ഞ് ഒഴിവാകരുതെന്നും കോടതി കർശന നിർദേശം നൽകിയത്. ഇതേസമയം സംസ്ഥാനത്തിന് നൽകുന്ന ഓക്സിജൻ വിഹിതം 965 ടണ്ണിൽ നിന്ന് 1200 ടൺ ആക്കി വർധിപ്പിക്കണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...