സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

സബർമതി: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു. കൊലപാതക കേസിൽ പ്രതിയായ ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ സുരക്ഷയുള്ള ജയിലിലാണ് ഇന്നലെ കൊലപാതകം നടന്നിരിക്കുന്നത്.
സബർമതി സെൻട്രൽ ജയിലിലെ നാലാം യാർഡിലാണ് കൊലപാതകം നടന്നത്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി ആക്രമിക്കപ്പെട്ടത്. 71കാരൻ ഉറങ്ങുമ്പോഴായിരുന്നു അക്രമം നടന്നതെന്നാണ് വിവരം. 71കാരന്റെ നിലവിളി കേട്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ് കിടക്കുന്ന തടവുകാരനെ കാണുന്നത്. ജയിലിലെ മെഡിക്കൽ സംഘം 71കാരന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമത്തിന് കാരണമായ പ്രകോപനത്തേക്കുറിച്ചുള്ള സൂചനകൾ ഇനിയും ലഭ്യമായിട്ടില്ല. ഗാന്ധിനഗർ സ്വദേശിയാണ് ഭരത് പ്രജാപതി. സൈനികനായിരുന്ന ഇയാളെ 2023 ജൂലൈ മാസം നടന്ന കൊലപാതക കേസിലാണ് ജയിലിലായത്. തടവ് കാലത്തും അക്രമ സംഭവങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലമുള്ളയാൾ കൂടിയാണ് ഇയാൾ. കൊലപാതക ശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടിരിക്കുന്ന 71കാരൻ. നേരത്തെ സബർമതി ജയിലിലേക്ക് തടവുകാർ മൊബൈൽ ഫോൺ അടക്കമുള്ളത് ഒളിച്ച് കടത്തിയത് വൻ വിവാദം ആയിരുന്നു. ജയിൽ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നതാണ് നിലവിലെ കൊലപാതകം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

’ഓപ്പറേഷൻ സൗന്ദര്യ’യിൽ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

0
തിരുവനന്തപുരം: സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ...

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...