ഇടുക്കി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

പീരുമേട് : വിലക്കയറ്റം, കുരിച്ചന്ത, പുഴ്ത്തിവയ്പ്‌പ് എന്നിവ തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തി. ഇടുക്കി ജില്ലാ കളക്ടർ രൂപീകരിച്ച സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വണ്ടിപ്പെരിയാർ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 41 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 14 വ്യാപാര സ്ഥാപങ്ങളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും വിവിധ ലൈസൻസുകൾ ഇല്ലാതെ വ്യാപാരം നടത്തുക തുടങ്ങിയ തരത്തിലുളള ക്രമക്കേടുകൾ കണ്ടെത്തി ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കി. പരിശോധനയിൽ താലൂക്ക് സപ്ലെ ആഫീസർ എ. മോഹനൻ , ഡെപ്യൂട്ടി തഹസിൽദാർ ബിനുസ്കറിയ, ഫുഡ് സേഫ്റ്റി ആഫീസർ , എം.മിഥുൻ , അഴുത ബ്ലോക്ക് പഞ്ചായത്ത് എക്സറ്റൻഷൻ ആഫീസർ ശബരിനാഥ് , യു. അരുൺകുമാർ , റേഷനിംഗ് ഇൻസ്പെകടർമാരായ ഷിജുമോൻ തോമസ്, എസ്.സജീവ് കുമാർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ സംയുക്ത പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...