കൊച്ചി ഏലൂര്‍ വ്യവസായ മേഖലയിലെ മാലിന്യ പ്രശ്നങ്ങള്‍ പഠിക്കാനുളള ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഏലൂര്‍ : കൊച്ചി ഏലൂര്‍ വ്യവസായ മേഖലയിലെ മാലിന്യ പ്രശ്നങ്ങള്‍ പഠിക്കാനുളള ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന തുടങ്ങി. മേഖലയില്‍ ആരോഗ്യ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘത്തിന്‍റെ പരിശോധന. ആദ്യ ദിന പരിശോധനയില്‍ തന്നെ പ്രധാന കമ്പനികളിലടക്കം ഗുരുതര മാലിന്യ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്ന് സംഘത്തിനൊപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വ്യവസായ മാലിന്യങ്ങളില്‍ നിന്നുളള ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഏലൂര്‍ വ്യവസായ മേഖലയില്‍ ആരോഗ്യ സര്‍വേ എന്ന ആവശ്യം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സെക്രട്ടറി രത്തന്‍ ഖേല്‍ക്കറിന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം ഏലൂര്‍ മേഖലയിലെ വ്യവസായ ശാലകള്‍ പരിശോധിച്ചത്. സിഎംആര്‍ല്‍ ഉള്‍പ്പെടെ പത്തിലേറെ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു.  പല സ്ഥാപനങ്ങളിലെയും എഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളിലെ പിഎച്ച് മൂല്യം അനുവദനീയമാതിലും ഉയര്‍ന്ന തോതിലായിരുന്നെന്ന് സമിതിക്ക് നേരിട്ട് ബോധ്യപ്പെട്ടതായി സംഘത്തിനൊപ്പമുണ്ടായിരുന്ന പരിസ്ഥി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പരിശോധനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥ സംഘം തയാറായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ ശേഷമാകും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...