ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു ; 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ എന്ന പത്തൊൻപതുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു. പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട രക്ഷകർത്താക്കൾ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസ്സിലാക്കിയത്.

തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പീഡനക്കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും പോലീസ് കണ്ടെടുത്തു. പോത്തൻകോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ തീരുമാനം

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

0
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300...

മഹാരാഷ്ട്രയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

0
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. വാഹനാപകടത്തില്‍പ്പെട്ട...

ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി ; 2 പേർ നീന്തി രക്ഷപ്പെട്ടു ;...

0
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ...