വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടി ; മുഖ്യ പ്രതി വെസ്റ്റ് ബംഗാളിലേക്ക് കടന്നു ; വേഷം മാറി താമസിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളിൽ ഒരാളെ വെസ്റ്റ് ബംഗാളിൽ ചെന്ന് പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ ജലങ്കി സ്വദേശിയായ അസ്‌ലം ഷേക്ക് (31)നെയാണ് തടയിട്ട പറമ്പ് പോലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നന്ന കണ്ണികളിൽപ്പെട്ട ആളാണ് അസ്‌ലം. 15 വർഷത്തോളം പോഞ്ഞാശ്ശേരി, ചെമ്പറക്കി ഭാഗങ്ങളിൽ താമസിച്ച് വന്നിരുന്ന ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗം എത്തിക്കുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു.

ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ്റെ നിർദ്ദേശാനുസരണം രൂപീകരിച്ച ടീം ബംഗാൾ മുർഷിദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പട്ടണത്തിൽ നിന്നും ഏറെ അകലെയുള്ള ഉൾഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പുറത്ത് നിന്നുള്ളവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശം. ഈ ഭാഗത്ത് വേഷം മാറി താമസിച്ചാണ് അസ്ലമിനെ കണ്ടെത്തിയത്. പിടികൂടാൻ നേരത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിന്തുടർന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...