അര്‍ധ നഗ്‌നചിത്രങ്ങളയച്ച് വശീകരിക്കും, പിന്നീട് പണം തട്ടല്‍, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മൊഹാലി: അര്‍ധനഗ്‌ന ചിത്രങ്ങളയച്ച് വശീകരിച്ച് സമ്പന്നരില്‍നിന്ന് പണം തട്ടുന്ന ഇന്‍സ്റ്റ്ഗ്രാം ഇന്‍ഫ്ളുവന്‍സര്‍ അറസ്റ്റില്‍. രാജ്ഭിര്‍ കൗര്‍ എന്നറിയപ്പെടുന്ന ജസ്നീത് കൗറിനെയാണ് ലുധിയാന പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ് ജസ്നീത്. തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി പ്രാദേശിക വ്യാപാരിയാണ് ജസ്നീതിനെതിരെ മോഡല്‍ ടൗണ്‍ പോലീസിനെ സമീപിച്ചത്. പണത്തിനായി ഗുണ്ടകളാണ് തന്നെ ബന്ധപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ലക്കി സന്ധു എന്ന ഇവരുടെ ആണ്‍സുഹൃത്തിനെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നുണ്ട്. ജസ്നീതിന് നിരവധി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വന്തം ഫോളോവേഴ്സിലെ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന ജസ്നീത് ഇവരുമായി ആദ്യം ചാറ്റ് ചെയ്യുന്നു. ബന്ധം സ്ഥാപിച്ച ശേഷം അര്‍ധ നഗ്‌ന വീഡിയോകളും ചിത്രങ്ങളും അയച്ചു കൊടുക്കുന്നു. ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് ബാക്മെയില്‍ ചെയ്യുന്നു. പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....