15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ സംഭവം ; ദൃശ്യം വാങ്ങിയവരും കുടുങ്ങും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്യൂഷന്‍ എടുക്കാനെന്ന പേരില്‍ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു പെണ്‍കുട്ടിയെ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്. വിഷ്ണുവും പത്താംക്ലാസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യ സ്വീറ്റിയാണ് മൊബൈലില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും. ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണമെത്തും.

ഈ വര്‍ഷം ആദ്യമാണ് 31 വയസുകാരനായ വിഷ്ണുവിനെ പെണ്‍കുട്ടി പരിചയപ്പെടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നല്‍കി സൗഹൃദം തുടങ്ങി. ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. അടുപ്പം തുടരാന്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോംകാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷന്‍ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിര്‍ത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭര്‍ത്താവുമൊന്നിച്ചിട്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാര്‍ക്കെത്തിച്ചു. ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...