ഇന്‍സ്റ്റഗ്രാം ‘അപകടകാരിയാകുന്നു’ ; അറിയണം ഇക്കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ഫേസ്ബുക്കിനെക്കാള്‍ ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ തരംഗം ഇന്‍സ്റ്റഗ്രാം ആണെന്നത് അത്ര രഹസ്യമല്ലാത്ത ടെക് വര്‍ത്തമാനമാണ്. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച ചില വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വിഷലിപ്തനായ ഒരു ആപ്പായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

വിവിധ റിപ്പോര്‍ട്ടുകളിലായി 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന്‍റെ ഉള്ളില്‍ നിന്ന് തന്നെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പത്രം ഉദ്ധരിക്കുന്നു. ബ്രിട്ടനില്‍ 13 ശതമാനം ഉപയോക്താക്കളും, യുഎസില്‍ ആറ് ശതമാനം ഉപയോക്താക്കളും ഇന്‍സ്റ്റഗ്രാം സ്വദീനത്താല്‍ ആത്മഹത്യ പ്രവണതയിലാണ് എന്നാണ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.

ഗ്ലാമര്‍ ലോകമായി മാറിയ ഇന്‍സ്റ്റഗ്രാമില്‍ കയറുന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ സ്വയം ഇഷ്ടക്കുറവ് ഉണ്ടാക്കാന്‍ ആപ്പ് കാരണമാകുന്നു എന്നാണ് ഒരു കണ്ടെത്തല്‍. ഇത്തരത്തില്‍ സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പോലും ഫേസ്ബുക്ക് അവഗണിച്ചെന്നും, പൂഴിത്തിവച്ചന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിന് ശേഷവും, വിപുലമായ സര്‍വേകള്‍ക്കും ശേഷം തങ്ങളുടെ കൈയ്യിലുള്ള വിവരങ്ങളും പഠിച്ചാണ് ഫേസ്ബുക്കിന് ഇന്‍സ്റ്റഗ്രാം വിഷലിപ്തത സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത് എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം വിഷയത്തോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്ക് പബ്ലിക്ക് പോളിസി വിഭാഗം മേധാവി കരിന ന്യൂട്ടണ്‍ എഴുതിയ ബ്ലോഗ് നിശബ്ദ പാലിക്കുകയാണ്. അതേ സമയം ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനം ബ്ലോഗ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...