Thursday, March 28, 2024 3:48 pm

ചാക്കോച്ചനൊപ്പം അഭിനയിക്കാൻ അവസരം ; മുഖ്യമന്ത്രിയാവാന്‍ താൽപര്യമുള്ള സ്ത്രീകളെ തേടുന്നു

For full experience, Download our mobile application:
Get it on Google Play

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനും നിര്‍മാതാവും ഒന്നിക്കുന്ന ‘ന്നാ താന്‍ കേസ്‌കൊട് ‘ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. സാധാരണ കാസ്റ്റിം​ഗ് കോളുകളിൽ നിന്നും വ്യത്യസ്തമായ നിർദ്ദേശങ്ങളും ആവശ്യങ്ങളുമാണ് അണിയറ പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നത്.

Lok Sabha Elections 2024 - Kerala

മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താല്‍പര്യമുള്ള വനിതകളെയാണ് ഇത്തവണ വേണ്ടത്. ”ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ നിങ്ങള്‍”- എന്ന് കാസ്റ്റിം​ഗ് കോളിൽ ചോദിക്കുന്നു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും [email protected] എന്ന മെയിലിലേക്ക് അയച്ചുകൊടുക്കണമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.

ടാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ഈ മാ യൗ, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ടി കുരുവിളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ് പേര് പ്രഖ്യാപിച്ചത്. ഇപ്പോള്‍ കാസ്റ്റിംഗ് കോളിന് വരുന്ന പ്രതികരണങ്ങള്‍ പോലെ’ന്നാ താന്‍ കേസ്‌കൊട്’ എന്ന പേരും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതേസമയം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘കനകം കാമിനി കലഹം’ എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേന്ദ്രത്തില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനാധിപത്യ...

ജനദ്രോഹ ഭരണത്തിനെതിരെ ഭിന്നശേഷിക്കാര്‍ വോട്ടു ചെയ്യണം ; ഡി.എ.പി.സി

0
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്കുവേണ്ടി ജില്ലയിലുടനീളം പ്രചരണം...

സിദ്ധരാമയ്യയ്‌ക്കെതിരെ വ്യാജവാർത്ത ; അർണബ് ഗോസ്വാമിക്കെതിരെ കേസ്

0
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ്...

അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 89.95 ലക്ഷം രൂപ പിഴയിട്ടു

0
രാജ്യത്തെ അഞ്ച് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് മൊത്തം 89.95 ലക്ഷം...