ജില്ലാ ആശുപത്രി ടിബി സെന്റർകെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിശോധിക്കാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജില്ലാ ആശുപത്രിയിലെ ടിബി സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഉടൻ പൊളിച്ച് നീക്കാനും നിലവിൽ പേ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഉചിത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് ഇടപെടൽ. ടിബി സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഇതിനോട് ചേർന്ന പേ വാർഡിലാണ് ഇപ്പോൾ ടിബി സെന്റർ പ്രവർത്തിക്കുന്നത്.

ഇത് ഡോക്ടർമാർക്കും രോഗികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇടിഞ്ഞ് തുടങ്ങിയ പേ വാർഡിലാണ് ടിബി സെന്റർ പ്രവർത്തിക്കുന്നത്. രാവിലെ പത്തുമുതൽ രണ്ട് മണിവരെയാണ് ടിബി സെന്റർ പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതുമുതൽ ടിബി സെന്റർ പ്രവർത്തിക്കാൻ നടപടി വേണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ്ങിന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ആശുപത്രി പുതുക്കിപ്പണി നടക്കുന്നുണ്ടെങ്കിലും ടിബി സെന്ററിന്റെ കാര്യത്തിൽ ആരോഗ്യവകുപ്പ് നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് ജയ്‌സിങ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...