ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്രവിവാഹങ്ങള്‍ ‘ലവ്​ ജിഹാദി’​ന്റെ പരിധിയില്‍ വരുമോ ?; ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

റായ്​പുര്‍: ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്രവിവാഹങ്ങള്‍ ‘ലവ്​ ജിഹാദി’​ന്റെ  പരിധിയില്‍ വരുമോയെന്ന്​ ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ ഭൂപേഷ്​ ബാഗല്‍. ലവ്​ ജിഹാദ്​ എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണി​ക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു ​അദ്ദേഹം.

നിരവധി ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങള്‍ മിശ്രവിവാഹങ്ങള്‍ ചെയ്​തു. ഈ വിവാഹങ്ങള്‍ ലവ്​ ജിഹാദി​ന്റെ  പരിധിയില്‍ വരുമോയെന്ന്​ ഞാന്‍ ബി.ജെ.പി നേതാക്കളോട്​ ചോദിക്കുന്നു? മാധ്യമപ്രവര്‍ത്തകരോട്​ സംസാരിക്കുന്നതിനിടെ ഭൂപേഷ്​ ബാഗല്‍ ചോദിച്ചു. ബി.ജെ.പി നേതാക്കളായ സുബ്രഹ്​മണ്യന്‍ സ്വാമി, മുക്​താര്‍ അബ്ബാസ്​ നഖ്​വി തുടങ്ങിയവരുടെ വിവാഹങ്ങള്‍ ലവ്​ ജിഹാദായി കണക്കാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സമൂഹത്തില്‍ സാമുദായിക വേര്‍തിരിവ്​ സൃഷ്​ടിക്കാനുള്ള ശ്രമമാണ്​ ലവ്​ ജിഹാദ്​. ഇതിലൂടെ അവരുടെ പ്രധാന ലക്ഷ്യം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പും. അവര്‍ വോട്ടര്‍മാരെ സാമുദായികമായി വേര്‍തിരിക്കാന്‍ ശ്രമിക്കുകയും ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമാണെന്ന് ഭൂപേഷ്​ ബാഗല്‍ പറഞ്ഞു. വിവാഹം സംബന്ധിച്ച പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനായി നിലവില്‍ രാജ്യത്ത്​ നിയമമുണ്ട്​. പുതിയ നിയമം രാഷ്​ട്രീയ നീക്കം മാത്രമാണ്​. എത്രപേരുടെ വിവാഹത്തിലാണ്​ അവര്‍ സൂക്ഷ്​മ പരിശോധന നടത്തുക. വിവാഹത്തില്‍ സൂക്ഷ്​മ പരിശോധന നടത്തുകയാണെങ്കില്‍, സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ ചെയ്യു​മോയെന്നും ​ഭൂപേഷ്​ ബാഗല്‍ ചോദിച്ചു.

ലവ്​ ജിഹാദിനെതിരെയും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെയും ശക്തമായ നിയമം കൊണ്ടുവരുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ വ്യക്തമാക്കിയതിന്​ പിന്നാലെയാണ്​ ഭൂപേഷ്​ ബാഗലി​ന്റെ  പ്രതികരണം. നേ​രത്തേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ണാടകയി​ലു​ം ഹരിയാനയിലും ലവ്​ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന്​ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്​ഥാനങ്ങള്‍ ലവ്​ ജിഹാദ്​ നിയമ നിര്‍മാണ​ത്തിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും സാമുദായിക വിഭജനം സൃഷ്​ടിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തി​ന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....