സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് രാവിലെ 10.30 ന് പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം പി.ജി ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന തീയതി ഓഗസ്റ്റ് 3. ഫോണ്‍  0471 2329468, 2329539, 9809189940.

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  7994449314.

ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ജൂലൈ 30 രാവിലെ 10 മുതല്‍ ഓഗസ്റ്റ് 8ന് വൈകിട്ട് അഞ്ചുവരെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സര്‍ക്കാര്‍ ഫീസ് സഹിതം ഹാജരാകണം. പ്രായപരിധി ബാധകമല്ല. ഫോണ്‍  0468 2259952, 9496366325.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍  0471 2570471, 9846033001.

സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സംരഭകത്വ പരിശീലനത്തോടൊപ്പം ബ്രൈഡല്‍ എച്ച്.ഡി മേക്കപ്പ്, സാരി ഫോല്‍ഡിംഗ് ആന്റ് ഡ്രേപ്പിംഗ്, ബേസിക് നെയില്‍ ആര്‍ട്ട് എന്നിവയുടെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. ഫോണ്‍  8330010232, 0468 2270243, 0468 2992293.

സീറ്റൊഴിവ്
കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍  0468 2969980.

അപേക്ഷ ഫോം വിതരണം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികള്‍ എന്നിവ വഴി വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് അഞ്ച് വൈകിട്ട് 3ന് മുമ്പ് വിതരണ കേന്ദ്രങ്ങളില്‍ തിരികെ സമര്‍പ്പിക്കണം. ഫോണ്‍  04682 350229.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...