പ്രൾഹാദ് ജോഷി സ്ത്രീപീഡകരെ ന്യായീകരിക്കുന്നയാളാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വൃത്തികെട്ട മനുഷ്യനാണെന്നും രാഹുൽ ​ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ രാഹുൽ ഗാന്ധി. പ്രൾഹാദ് ജോഷി സ്ത്രീപീഡകരെ ന്യായീകരിക്കുന്നയാളാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വൃത്തികെട്ട മനുഷ്യനാണെന്നും രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. പാർലമെൻ്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി. “വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. അവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. എന്നിട്ടും, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ സ്വഭാവമുള്ള ഒരാളാണത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നതിനേക്കാൾ വലിയൊരു നീചത്വം വേറെയില്ല” രാഹുൽ ​ഗാന്ധി പറഞ്ഞു.

മന്ത്രിസഭയിൽ മറ്റ് പല മന്ത്രിമാരും ഉണ്ടായിരുന്നിട്ടും പ്രൾഹാദ് ജോഷിയെ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത് വിചിത്രം ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഒട്ടേറെപ്പേരുണ്ട്. അവരിൽ ആരെ വേണമെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുക്കാമായിരുന്നു; എന്നിട്ടും ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത് അത്ഭുതകരമാണ്” അദ്ദേഹം പറഞ്ഞു. അതേസമയം ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപിയും രം​ഗത്തെത്തി. ‌

സാധാരണക്കാരായ കുട്ടികകളെ എന്തിന് ദ്രോഹിച്ചുവെന്നും അവർ തീവ്രവാദികളല്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അനുകൂലിച്ചുവെന്നും, അദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നുമുള്ള പ്രിയങ്കാ ഗാന്ധി യുടെ പരാമർശം ലോക്സഭയിൽ ബഹളത്തിനിടയാക്കി. പരാമർശത്തിനെതിരെ പ്രൾഹാദ് ജോഷി രംഗത്തെത്തിയതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കുമെന്ന് സ്പീക്കർ ഓംബിർള വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...