ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരിക്ക് രണ്ടാഴ്ചക്കകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ടി.വി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു സംബന്ധിച്ച്‌ മുന്‍ കാല ഹൈക്കോടതി സുപ്രീംകോടതി വിധികളുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി 2005ലാണ് സിറോ മലബാര്‍ സഭയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചത്. ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും എല്‍.സി പദവിക്ക് അര്‍ഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. പിന്നീടാണ് ഹരര്‍ജിക്കാരി ഹൈകോടതിയെ സമീപിച്ചത്. നേരത്തെ ഇടക്കാല ഉത്തരവിലൂടെ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി നല്‍കാന്‍ ബന്ധപ്പെട്ട തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും കോടതി ആവശ്യപ്പട്ടിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (4) പ്രകാരം നിയമം അനുവദിക്കുന്ന വ്യക്തിയെ ദത്തെടുക്കല്‍, മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിക്കല്‍, മതം മാറ്റം എന്നിവയ്ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...